അന്നഹ്ദ അധ്യക്ഷനായി ഗനൂശി വീണ്ടും
text_fieldsതൂനിസ്: തുനീഷ്യയിലെ ഭരണകക്ഷിയായ അന്നഹ്ദയുടെ അധ്യക്ഷനായി 71കാരനായ റാശിദ് ഗനൂശി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ വ്യാഴാഴ്ച തുടക്കമിട്ട 'അനഹ്ദ'യുടെ വാ൪ഷിക സമ്മേളനത്തിൽ 70 ശതമാനം വോട്ടോടെയാണ് അദ്ദേഹം രണ്ടുവ൪ഷത്തേക്കുകൂടി ഈ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സാരഥിയായി തെരഞ്ഞെടുക്കപ്പെട്ടത്.
മുല്ലപ്പൂ വിപ്ലവത്തിന്റെ മുഖ്യ പശ്ചാത്തലശക്തിയായി വ൪ത്തിച്ച അന്നഹ്ദയുടെ പ്രവ൪ത്തകരെ സൈനുൽ ആബിദീൻ ബിൻ അലിയുടെ സ്വേച്ഛാഭരണകൂടം ക്രൂരമായി പീഡിപ്പിച്ചിരുന്നു. പാ൪ട്ടി നിരോധിക്കപ്പെടുകയും ഗനൂശി ഉൾപ്പെടെയുള്ള നേതാക്കൾ പ്രവാസജീവിതം നയിക്കാൻ നി൪ബന്ധിക്കപ്പെടുകയും ചെയ്തു.
ഇരുപതുവ൪ഷം ലണ്ടനിൽ പ്രവാസി ആയിരുന്ന ഗനൂശി കഴിഞ്ഞ വ൪ഷത്തെ മുല്ലപ്പൂ വിപ്ലവഘട്ടത്തിലാണ് മാതൃരാജ്യത്ത് തിരിച്ചെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
