ഒളിമ്പിക്സ്: ആദ്യ ഇന്ത്യന്‍ സംഘം ലണ്ടനില്‍
text_fieldsലണ്ടൻ: ശതകോടി പ്രതീക്ഷകളുടെ ഭാരവുംപേറി ലണ്ടൻ ഒളിമ്പിക് നഗരിയിൽ ഇന്ത്യയുടെ ആദ്യ സംഘവും കാലുകുത്തി. ബെയ്ജിങ്ങിൽ ഇന്ത്യയുടെ സുവ൪ണ നക്ഷത്രമായ അഭിനവ് ബിന്ദ്രയിലൂടെ ഹരിശ്രീ കുറിച്ചാണ് ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് സംഘം മഹാമേളയുടെ നഗരിയിൽ പ്രവേശിച്ചത്. പത്തംഗ അമ്പെയ്ത്ത് ടീമിനൊപ്പമാണ് ഷൂട്ട൪ അഭിനവ് ബിന്ദ്ര ഒളിമ്പിക് മേളക്കായി ലണ്ടനിൽ വിമാനമിറങ്ങിയത്. നാലാംഗ വെയ്റ്റ് ലിഫ്റ്റിങ് ടീമും ലണ്ടനിൽ ഇന്ത്യയുടെ ആദ്യ സംഘത്തിനൊപ്പമെത്തി.
ഹീത്രു വിമാനത്താവളത്തിലെത്തിയ അമ്പെയ്ത്തുകാരും ലിഫ്റ്റ൪മാരും നേരിട്ട് ഗെയിംസ് വില്ലേജിൽ പ്രവേശിച്ചപ്പോൾ ബിന്ദ്ര വൈകിയാണ് വില്ലേജിലെത്തിയത്. രാവിലെ എത്തിയ ടീമംഗങ്ങൾ വില്ലേജിലെ സൗകര്യങ്ങളും പരിശീലന കേന്ദ്രങ്ങളും സന്ദ൪ശിച്ചതായി ഇന്ത്യൻ സംഘത്തിന്റെ ഡെപ്യൂട്ടി ചീഫ് ഡി മിഷൻ ബ്രിഗേഡിയ൪ പി.കെ. മുരളീധരൻ രാജ അറിയിച്ചു. 81 അംഗ അത്ലറ്റുകളും 51 ഒഫീഷ്യലുകളും അടങ്ങിയ ഇന്ത്യൻ ടീമിന് എസ്.1 കെട്ടിടത്തിലെ ടൈറ്റാനിലാണ് താമസ സൗകര്യം ഒരുക്കിയത്. ഇന്ത്യക്കാരായ വളന്റിയ൪മാരെ തന്നെയാണ് ടീമിന്റെ സഹായങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്. ടീമിന്റെ സ്വാഗത ചടങ്ങ് ഞായറാഴ്ച ഗെയിംസ് വില്ലേജിലാണ് തീരുമാനിച്ചത്. ഇന്നലെ വിമാനമിറങ്ങിയ ആദ്യ സംഘത്തിനു പിന്നാലെ കൂടുതൽ പേ൪ വരുംദിവസങ്ങളിൽ ലണ്ടനിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
