പാകിസ്താനെതിരെ തയ്യാര്‍ -ധോണി
text_fieldsന്യൂദൽഹി: വൈകാരിക വിഷയങ്ങൾ മാറ്റിവെച്ച് ഡിസംബറിൽ നടക്കുന്ന പാകിസ്താനെതിരായ പരമ്പരക്കായി ഇന്ത്യൻ ടീം തയാറെടുക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുന്നോടിയായുള്ള രണ്ട് ദിന ക്യാമ്പിന് ശേഷം വാ൪ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പരമ്പര പ്രഖ്യാപിച്ചുകഴിഞ്ഞു. അതിനായി ടീം തയാറെടുക്കും. പാകിസ്താനെതിരായ മത്സരമായതു കൊണ്ടുതന്നെ ഓരോ മത്സരവും വിജയിക്കാൻ ശ്രമിക്കും. ശ്രീലങ്കക്കെതിരായ പരമ്പര സ്വന്തമാക്കിയാൽ പുതിയ സീസൺ വിജയത്തോടെ തുടങ്ങാം. ക്യാപ്റ്റന് ടീമിനെ നയിക്കാൻ സാധിക്കുമെങ്കിലും ടീമിന്റെ പ്രകടനംതന്നെയാണ് പ്രധാനം. ഒരു ഓ൪ഡിനറി ടീമിനും എക്സ്ട്രാ ഓ൪ഡിനറി ക്യാപ്റ്റനും ഒരിക്കലും ലോകകപ്പ് നേടാൻ സാധിക്കില്ല' -ധോണി പറഞ്ഞു. ശ്രീലങ്കക്കെതിരെ അഞ്ച് ഏകദിനവും ഒരു ട്വന്റി20 യുമാണ് ഇന്ത്യ കളിക്കുന്നത്. ശ്രീലങ്കക്കെതിരായ പരമ്പരക്കായി ഇന്ത്യൻ ടീം ബുധനാഴ്ച യാത്ര തിരിക്കും. പരമ്പര ജൂലൈ 21ന് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
