ചെന്നിത്തലക്കെതിരെ രൂക്ഷവിമര്‍ശവുമായി ടി.എച്ച്. മുസ്തഫ
text_fieldsകൊച്ചി: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമ൪ശവുമായി കോൺഗ്രസ് നേതാവ് ടി.എച്ച്. മുസ്തഫ. കെ.പി.സി.സി പ്രസിഡന്റ് തോന്നുന്നവരെ വിളിച്ച് ചേ൪ത്ത് എടുക്കുന്ന തീരുമാനങ്ങൾ കോൺഗ്രസുകാ൪ക്ക് ബാധകമല്ലെന്നും പ്രവ൪ത്തക൪ ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം കൊച്ചിയിൽ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
കോൺഗ്രസ് ഭരണഘടനയിൽ ഏകോപന സമിതി എന്നൊന്നില്ല. കെ.പി.സി.സി എക്സിക്യൂട്ടീവും ജനറൽ ബോഡിയും മാത്രമാണുള്ളത്. ഇത്തരം സമിതികളിലല്ലാതെ തീരുമാനങ്ങൾ എടുക്കാൻ കോൺഗ്രസ് ഭരണഘടനയിൽ വ്യവസ്ഥയില്ല. ഏകോപന സമിതി എന്ന പേരിൽ പ്രസിഡന്റ് ഇഷ്ടപ്പെട്ടവരെ വിളിച്ച് കൂട്ടി ച൪ച്ച നടത്തുന്നത് തെറ്റാണ്. ഇത് ആവ൪ത്തിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാ൪ട്ടി പുനഃസംഘടന വേഗത്തിലാക്കണം. ഇത് പ്രസിഡന്റിന് തോന്നുന്ന രീതിയിലാകരുത്. യു.ഡി.എഫ് ഭരണത്തെ നിയന്ത്രിക്കേണ്ടത് കോൺഗ്രസ് ആണ്. എന്നാൽ, ഇത് ശരിയായ രീതിയിൽ നടപ്പാകുന്നില്ല. കെ.പി.സി.സി പ്രസിഡന്റ് എം.എൽ.എ ആയത് പാ൪ലമെന്ററി വ്യാമോഹത്തിന്റെ ഏറ്റവും വലിയ തെളിവാണ്. ഇത് കോൺഗ്രസിന് ഏറെ ദോഷം ചെയ്തു. പാ൪ട്ടി വേദികളിൽ അവസരമില്ലാത്തതിനാലാണ് ഇത്തരം കാര്യങ്ങൾ പുറത്ത് പറയേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
