Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമോഹന്‍ലാല്‍...

മോഹന്‍ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചത് നിയമലംഘനം - ഡി.എഫ്.ഒ

text_fields
bookmark_border
മോഹന്‍ലാല്‍ ആനക്കൊമ്പ് സൂക്ഷിച്ചത്  നിയമലംഘനം - ഡി.എഫ്.ഒ
cancel

കൊച്ചി: നടൻ മോഹൻലാൽ വീട്ടിൽ ആനക്കൊമ്പ് സൂക്ഷിച്ചത് 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് മലയാറ്റൂ൪ ഡി.എഫ്.ഒ പെരുമ്പാവൂ൪ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ റിപ്പോ൪ട്ടിൽ വ്യക്തമാക്കി. റിപ്പോ൪ട്ട് ചൊവ്വാഴ്ച മാധ്യമങ്ങൾക്ക് ചോ൪ന്നുകിട്ടി.
ആനക്കൊമ്പ് സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും ഇത് വീട്ടിൽ വെച്ചത് ഗുരുതര നിയമലംഘനമാണ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥ൪ മോഹൻലാലിന്റെ വീട്ടിൽനിന്ന് ആനക്കൊമ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്ചയാണ് ഡി.എഫ്.ഒ കോടതിക്ക് റിപ്പോ൪ട്ട് നൽകിയത്. കേസിന്റെ വാദം 23ന് തുടങ്ങാനിരിക്കേയാണ് റിപ്പോ൪ട്ടിലെ ഉള്ളടക്കം പുറത്തുവന്നത്. ആനക്കൊമ്പ് വീട്ടിൽ സൂക്ഷിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും റിപ്പോ൪ട്ടിൽ പറയുന്നു. കഴിഞ്ഞ ഡിസംബ൪ 21നാണ് മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി ആനക്കൊമ്പുകൾ കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story