പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കേണ്ടി വരും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാന സ൪ക്കാ൪ ജീവനക്കാ൪ക്ക് പങ്കാളിത്ത പെൻഷൻ നടപ്പാക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എന്നാൽ, അത് വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പെൻഷൻ പ്രായം വ൪ധിപ്പിക്കുന്നത് യുവജനങ്ങളെ വിശ്വാസത്തിലെടുത്ത് മാത്രമായിരിക്കും.
പെൻഷൻ പ്രായം വ൪ധിപ്പിക്കാനും പങ്കാളിത്തപെൻഷൻ നടപ്പാക്കാനുമുള്ള നീക്കത്തിനെതിരെ സി.പി.എമ്മിലെ പി.ശ്രീരാമകൃഷ്ണൻ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. ഏറെ നേരം ബഹളവുമുണ്ടായി. ടി.വി.രാജേഷ്, വി.എസ്.സുനിൽകുമാ൪, ആ൪.രാജേഷ്, എ.പ്രദീപ്കുമാ൪ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസിനെക്കുറിച്ചുള്ള ശ്രീരാമകൃഷ്ണന്റെ പരാമ൪ശവും ബഹളത്തിന് കാരണമായി.
പങ്കാളിത്ത പെൻഷൻ നടപ്പാക്കണമെന്നും പെൻഷൻ പ്രായം ഉയ൪ത്തണമെന്നുമുള്ള ആശയം അവതരിപ്പിക്കുക മാത്രമാണ് മന്ത്രി കെ.എം. മാണി ചെയ്തത്. ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.പങ്കാളിത്ത പെൻഷൻ നടപ്പാക്കിയാൽ തന്നെ 25വ൪ഷം കഴിഞ്ഞ് മാത്രമായിരിക്കും സ൪ക്കാറിന് ഗുണം കിട്ടുക. പദ്ധതി നടപ്പാക്കിയാൽത്തന്നെ ഇപ്പോഴത്തെ രീതിയിൽ പെൻഷനും പങ്കാളിത്ത പെൻഷൻ വിഹിതവും നൽകണം. പെൻഷൻ വിഹിതം വ൪ധിച്ചുവരുന്ന സാഹചര്യത്തിലാണ് ധനമന്ത്രി ഈ ആശയം അവതരിപ്പിച്ചത്. ഇപ്പോൾ സ൪വീസിലുള്ളത് 5,34,000 പേരാണ്. പെൻഷൻ വാങ്ങുന്നത് 5,50,000 പേരും. 30-35 വ൪ഷം വരെ പെൻഷൻ നൽകേണ്ടി വരുന്നു.
പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കേണ്ട കാലം അതിക്രമിച്ചെങ്കിലും സ൪ക്കാ൪ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്തും ച൪ച്ച നടത്തിയും മാത്രമായിരിക്കും നടപ്പാക്കുക. പദ്ധതി നടപ്പാക്കിയ ബിഹാ൪ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. അക്കാദമിക് ച൪ച്ചക്ക് വേണ്ടിയാണ് വിഷയം ഉന്നയിച്ചതെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു. ഇല്ലാത്ത അ൪ഥം നൽകി യുവജനങ്ങളെ ഇളക്കിവിടാനാണ് ശ്രമം. റവന്യു വരുമാനത്തിന്റെ 75ശതമാനവും ശമ്പളത്തിനും പെൻഷനും പലിശ നൽകാനും വേണ്ടി മാത്രം ഉപയോഗിച്ചാൽ മുന്നോട്ട് പോകാനാകില്ല-അദ്ദേഹം പറഞ്ഞു.
പെൻഷൻ പ്രായം ഉയ൪ത്തുന്ന കാര്യത്തിലടക്കം എന്തോ ചീഞ്ഞ് നാറുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. ധനമന്ത്രി പറയുന്നതിനെ മുഖ്യമന്ത്രി തിരുത്തുന്നതിൽ നിന്ന് ഇതാണ് മനസ്സിലാകുന്നത്. യുവജനങ്ങളെ നിരന്തരം സമരത്തിലേക്ക് തള്ളിവിടരുതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
