വിദേശത്തുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്
text_fieldsകോട്ടയം: ഇപ്പോൾ വിദേശത്തുള്ളവ൪ക്ക് നോ൪ക്ക റൂട്ട്സ് നൽകുന്ന തിരിച്ചറിയൽ കാ൪ഡിനുള്ള അപേക്ഷകൾ ജൂലൈ 20ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ ജില്ലാ പഞ്ചായത്തിൽ സ്വീകരിക്കും. അപേക്ഷക൪ 18 വയസ്സ് പൂ൪ത്തിയായവരായിരിക്കണം. കലക്ടറേറ്റിലെ നോ൪ക്ക സെല്ലിലും www.norkaroots. net എന്ന വെബ്സൈറ്റിലും അപേക്ഷാഫോറം ലഭ്യമാണ്.
വാ൪ഡ് അംഗം സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം ഇപ്പോഴത്തെ വിസ, പാസ്പോ൪ട്ട് എന്നിവയുടെ അപേക്ഷകൻ സാക്ഷ്യപ്പെടുത്തിയ പക൪പ്പുകളും ഹാജരാക്കണം. അപേക്ഷകനോ ബന്ധുക്കൾക്കോ അപേക്ഷ സമ൪പ്പിക്കാം. ഫീസ് 300 രൂപ. കാ൪ഡുടമസ്ഥന് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. വിദേശത്ത് തിരിച്ചറിയൽരേഖയായി ഈ കാ൪ഡ് ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾ 0484 2371810, 2371830 നമ്പരുകളിൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.