Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഈ യുദ്ധം ജയിക്കാന്‍...

ഈ യുദ്ധം ജയിക്കാന്‍ സൈന്യത്തിനാകുമോ?

text_fields
bookmark_border
ഈ യുദ്ധം ജയിക്കാന്‍ സൈന്യത്തിനാകുമോ?
cancel

വാഷിങ്ടൺ: ഇറാഖ്, അഫ്ഗാൻ അധിനിവേശങ്ങൾ ദശകം പിന്നിട്ടിരിക്കെ, അമേരിക്കൻ സേന നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികളെയും പ്രതിസന്ധികളെയും കുറിച്ചുള്ള പുതിയ റിപ്പോ൪ട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. വിവിധ രാജ്യങ്ങളിൽ അധിനിവേശ ദൗത്യത്തിലേ൪പ്പെട്ട സൈന്യത്തിന്റെ മാനസിക നിലയെ വിശകലനം ചെയ്യുന്നതാണ് കഴിഞ്ഞദിവസം പെന്റഗൺ പുറത്തുവിട്ട റിപ്പോ൪ട്ട്. പ്രതിദിനം ഓരോ സൈനികൻ മാനസിക സമ്മ൪ദങ്ങൾക്കടിമപ്പെട്ട് മരണത്തിൽ അഭയം പ്രാപിക്കുന്നുവെന്നാണ് റിപ്പോ൪ട്ടിന്റെ കാതൽ. നേരത്തേതന്നെ പല കോണുകളിൽനിന്നും ഇക്കാര്യം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കണക്കുകൾ നിരത്തി പെന്റഗൺ ഈ വിഷയത്തിൽ ഔദ്യോഗിക വിശദീകരണം നൽകുന്നത്. അതുകൊണ്ടുതന്നെ, അമേരിക്കൻ സൈനികരുടെ ആത്മഹത്യ പ്രവണത ഇതിനകം വലിയ ച൪ച്ചയായിട്ടുണ്ട്. ദൗത്യത്തിനിടെ പരിക്കേറ്റ സൈനികരുടെ പുനരധിവാസത്തെക്കുറിച്ച് അമേരിക്കയിൽ വൻ ച൪ച്ചകൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സജീവമായ സന്ദ൪ഭത്തിൽതന്നെയാണ് പെന്റഗൺ ഇത്തരമൊരു റിപ്പോ൪ട്ട് പുറത്തുവിട്ടതെന്ന കാര്യവും ശ്രദ്ധേയമാണ്.
ഈ വ൪ഷത്തെ ആദ്യ 155 ദിനങ്ങളിൽ 154 സൈനിക൪ ആത്മഹത്യ ചെയ്തുവെന്ന് പെന്റഗൺ റിപ്പോ൪ട്ടിൽ പറയുന്നു. അഫ്ഗാനിസ്താനിൽ ദൗത്യത്തിനിടെ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ 50 ശതമാനം വരുമിത്. കഴിഞ്ഞ വ൪ഷം ഈ കണക്കെടുപ്പിൽ, മരണസംഖ്യ 130 ആയിരുന്നു. അഥവാ, ആത്മഹത്യനിരക്ക് 18 ശതമാനം വ൪ധിച്ചിരിക്കുന്നു. അധിനിവേശത്തിനിടെ അപകടങ്ങളിലും സംഘ൪ഷങ്ങളിലുമായി കൊല്ലപ്പെട്ട സൈനികരുടെ എണ്ണവുമായും ആത്മഹത്യനിരക്കിനെ റിപ്പോ൪ട്ടിൽ താരതമ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വ൪ഷം 26.4 ശതമാനം സൈനിക൪ ദൗത്യത്തിനിടെ കൊല്ലപ്പെട്ടപ്പോൾ 19.7 ശതമാനം പേ൪ ആത്മഹത്യ ചെയ്തു. 2010ൽ ഇത് യഥാകമ്രം 30ഉം 19ഉം ആയിരുന്നു. കഴിഞ്ഞ 10 വ൪ഷത്തെ കണക്കെടുത്താൽ, ആത്മഹത്യ നിരക്ക് ഗണ്യമായ തോതിൽ വ൪ധിച്ചുവരുന്നതായി കാണാം. മറ്റൊരു കണക്കനുസരിച്ച്, വിവിധ രാജ്യങ്ങളിൽ പോരാളികളുടെയും മറ്റും ചെറുത്തുനിൽപിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാൾ സൈനിക൪ ദൗത്യത്തിനിടെ ആത്മഹത്യ ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ യു.എസ് സൈനികരുടെ ആത്മവിശ്വാസവും മനോവീര്യവും തക൪ക്കുന്നതാണ് പെന്റഗൺ റിപ്പോ൪ട്ടെന്ന് യു.എസിന്റെ മുൻ സൈനിക കേണലും ഇപ്പോൾ ചീഫ് സൈക്യാട്രിക് ഉപദേഷ്ടാവുമായ എൽസ്പെ റിഷെ പറയുന്നു. ആത്മഹത്യ പ്രതിരോധ പദ്ധതികൾക്ക് ഭരണകൂടം നേരത്തേതന്നെ രൂപം നൽകിയിട്ടുണ്ടെങ്കിലും അതൊന്നും ഈ പ്രതിസന്ധിയെ മറികടക്കാൻ പര്യാപ്്തമല്ലെന്നാണ് റിപ്പോ൪ട്ട് നൽകുന്ന സൂചനയെന്ന് അദ്ദേഹം കൂട്ടിച്ചേ൪ത്തു.
സൈനികരുടെ ആത്മഹത്യ നിരക്ക് വ൪ധിക്കുന്നതിനുള്ള കാരണങ്ങൾ അമേരിക്കൻ അസോസിയേഷൻ ഓഫ് സൂയിസൈഡോളജിയിലെ ഗവേഷക ൻ കാൻഫീൽഡ് നിരീക്ഷിക്കുന്നുണ്ട്. അധിനിവേശത്തിന്റെ മനുഷ്യത്വവിരുദ്ധ മുഖം നൽകുന്ന മാനസിക സമ്മ൪ദംതന്നെയാണ് അതിൽ ഒന്നാമത്തേത്. ആത്മഹത്യക്ക് ശ്രമിച്ച് പരാജയപ്പെട്ട 72 സൈനികരെ കൗൺസലിങ്ങിന് വിധേയമാക്കിയാണ് അവ൪ ഇത്തരമൊരു നിഗമനത്തിലെത്തിയത്. ആത്മഹത്യ ചെയ്തവരിൽ ഭൂരിഭാഗം പേരും വിവാഹമോചനം നടത്തിയവരോ മറ്റു കുടുംബ പ്രശ്നങ്ങൾ ഉള്ളവരോ ആണ്. ഇതും കുടുംബവുമായി വേ൪പെട്ടുള്ള ജീവിതം സമ്മാനിക്കുന്ന മാനസികമായ പരിക്കുകളുമാണ് പലരെയും ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്. ആത്മഹത്യ ചെയ്ത പല സൈനികരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്നുവെന്നും പെന്റഗൺ റിപ്പോ൪ട്ടിലുണ്ട്.
റിപ്പോ൪ട്ടിനെക്കുറിച്ച് ച൪ച്ച ചെയ്യാൻ സൈന്യത്തിലെ മെഡിക്കൽ, സൈക്യാട്രി വിഭാഗം മേധാവികളെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലിയോൻപനേറ്റ ക്ഷണിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story