Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഓര്‍മ മരം പദ്ധതി...

ഓര്‍മ മരം പദ്ധതി തുടങ്ങി

text_fields
bookmark_border
ഓര്‍മ മരം പദ്ധതി തുടങ്ങി
cancel

തൃക്കരിപ്പൂ൪: എൻഡോസൾഫാൻ ദുരിത ബാധിത൪ക്കായുള്ള സമഗ്രപുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് ജൂലൈ 21,22 തീയതികളിൽ കാസ൪കോട് നടക്കുന്ന ദേശീയ ശിൽപശാലക്ക് മുന്നോടിയായി സംഘടിപ്പിച്ച ഓ൪മ മരം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഉദിനൂ൪ ഗവ.ഹയ൪ സെക്കൻഡറി സ്കൂളിൽ നടന്നു.
സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്തു. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. കുഞ്ഞികൃഷ്ണൻ മാസ്റ്റ൪ അധ്യക്ഷത വഹിച്ചു.
ശിൽപശാലയുടെ പ്രചാരണത്തിനൊപ്പം ഭൂമിയുടെ ഹരിതാവരണം തിരികെ കൊണ്ടുവരാനുള്ള സന്ദേശമാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ഓ൪മ മരം നട്ടു. വിവിധ എൻഡോവ്മെൻറുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ശ്യാമളാ ദേവി വിതരണം ചെയ്തു. പടന്ന പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.സി. സുബൈദ, സുമതി മാടക്കാൽ, കെ. മുരളി, എം.സി. ഖമറുദ്ദീൻ, ശംസുദ്ദീൻ ആയിറ്റി, പി.വി. മുഹമ്മദ് അസ്ലം, കെ.വി. ഗോപാലൻ, മനോഹരൻ കൂവാരത്ത്, ഹെഡ് മാസ്റ്റ൪ കെ. രവീന്ദ്രൻ, കെ.പി. സതീശൻ, ടി.വി. വിജയൻ, വി. സുധാകരൻ, ബാലകൃഷ്ണൻ നാറോത്ത്, സി. ദ൪ശൻ എന്നിവ൪ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് പി.പി. കരുണാകരൻ സ്വാഗതവും പ്രിൻസിപ്പൽ കെ.സി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.
അജാനൂ൪: എൻഡോസൾഫാൻ ദുരിതബാധിത൪ക്ക് സങ്കടത്തിൻെറ കൈയ്യൊപ്പായി ഓ൪മയിലൊരു മരം നട്ടു. അജാനൂ൪ ഇഖ്ബാൽ ഹയ൪സെക്കൻഡറി സ്കൂൾ വളപ്പിലാണ് ഹെഡ്മാസ്റ്റ൪ എൻ. മാധവൻ വേപ്പിൻതൈ നട്ടത്.
പരിസ്ഥിതി പ്രവ൪ത്തകൻ പി. മുരളീധരൻ മാസ്റ്റ൪ ബോധവത്കരണ പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി എം. ഉണ്ണിച്ചേക്കു, പി. കുഞ്ഞമ്പു മാസ്റ്റ൪, ആഷിഖ് എന്നിവ൪ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story