ജനന സര്‍ട്ടിഫിക്കറ്റ് തിരുത്താനത്തെുന്നവര്‍ വട്ടം കറങ്ങുന്നു
text_fieldsകോഴിക്കോട്: ജനന-മരണ സ൪ട്ടിഫിക്കറ്റുകളിൽ തിരുത്തൽവരുത്താൻ വില്ളേജ് ഓഫിസ൪മാരുടെ സ൪ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത് സംബന്ധിച്ച അവ്യക്തത അപേഷകരെ വട്ടംകറക്കുന്നു. നഗരസഭ-പഞ്ചായത്ത് ഓഫിസുകളിൽ പേരു തിരുത്തലിന് അപേക്ഷിക്കുന്നവരോട് മറ്റുപല രേഖകൾക്കുമൊപ്പം തെറ്റായി വന്ന പേരും യഥാ൪ഥപേരും ഒരാളുടേത് തന്നെയെന്നുള്ള ‘വൺ ആൻഡ് സെയിം’ സ൪ട്ടിഫിക്കറ്റ് വേണമെന്നാണ് അധികൃത൪ ആവശ്യപ്പെടുന്നത്. എന്നാൽ, ഇതിനായി വില്ളേജ് ഓഫിസറെ സമീപിക്കുമ്പോൾ പേരുമാറ്റാൻ തങ്ങളുടെ സ൪ട്ടിഫിക്കറ്റ് വേണ്ടെന്നാണ് മറുപടി. തിരിച്ച് നഗരസഭാ ഓഫിസിലത്തെുമ്പോൾ വില്ളേജ് ഓഫിസറുടെ സ൪ട്ടിഫിക്കറ്റില്ലാതെ ഒന്നും ചെയ്യാൻ പറ്റില്ളെന്ന് നി൪ബന്ധം പറയും.
ജനന-മരണ രജിസ്റ്ററിൽ തെറ്റുകൾ തിരുത്താൻ ജനന-മരണ രജിസ്ട്രാ൪ക്ക് തന്നെ അധികാരമുണ്ടെന്നും അതിന് സ്കൂൾ രേഖമാത്രം മതിയെന്നും ഇല്ളെങ്കിൽ ഇലക്ഷൻ തിരിച്ചറിയൽ കാ൪ഡ്, റേഷൻ കാ൪ഡ് എന്നിവയുടെ അടിസ്ഥാനത്തിൽ തിരുത്താമെന്നുമുള്ള പഞ്ചായത്ത് ഡയറക്ടറുടെ സ൪ക്കുലറാണ് വില്ളേജ് ഓഫിസ൪മാരുടെ വാദത്തിന് അടിസ്ഥാനം. ഈ കാര്യങ്ങൾവെച്ച് ജില്ലാ കലക്ടറേറ്റിൽനിന്നുള്ള സ൪ക്കുല൪ ബന്ധപ്പെട്ടവ൪ക്കെല്ലാം കഴിഞ്ഞ മേയ് 16ൻെറ തീയതിവെച്ച് അയച്ചിട്ടുമുണ്ട്. ജോലിഭാരം കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്ന വില്ളേജ് ഓഫിസുകളെ വിഷമിപ്പിക്കരുതെന്നും അപേക്ഷകരെ ബുദ്ധിമുട്ടിക്കരുതെന്നും സ൪ക്കുലറിൽ പറയുന്നു. സ൪ട്ടിഫിക്കറ്റിനത്തെുന്നവ൪ക്ക് ഈ കാര്യങ്ങൾ രേഖാമൂലം ചില വില്ളേജ് ഓഫിസ൪മാ൪ എഴുതി നൽകിയിട്ടുമുണ്ട്.
എന്നാൽ, പഞ്ചായത്ത് ഡയറക്ടറുടെ 2010 ഡിസംബ൪ എട്ടിന് പുറപ്പെടുവിച്ച വിശദമായ സ൪ക്കുലറിൽ ഒന്നാം അനുബന്ധമായി ചേ൪ത്ത സ൪ട്ടിഫിക്കറ്റ് തിരുത്താനുള്ള മാ൪ഗനി൪ദേശത്തിൽ വില്ളേജ് ഓഫിസറുടെ സാക്ഷ്യപത്രം വേണമെന്ന് പറയുന്നുണ്ട്. നഗരസഭാ ഓഫിസ് അധികൃതരുടെ വാദത്തിന് ഇതാണ് അടിസ്ഥാനം. അനുബന്ധം വായിക്കാതെ ജില്ലാ ഭരണകൂടത്തെ ചില വില്ളേജ് ഓഫിസ൪മാ൪ തെറ്റിദ്ധരിപ്പിച്ചതാണെന്നും നഗരസഭാ അധികൃത൪ ആരോപിക്കുന്നു. ‘വൺ ആൻഡ് സെയിം’ സ൪ട്ടിഫിക്കറ്റ് നൽകില്ളെന്ന് പറയുന്ന വില്ളേജ് ഓഫിസ൪മാ൪ക്കെതിരെ നടപടിയെടുക്കാവുന്നതാണെന്നും പറയുന്നു. മറ്റു ജില്ലകളിൽ വില്ളേജ് ഓഫിസ൪മാ൪ സ൪ട്ടിഫിക്കറ്റ് നൽകുന്നതായും ഇങ്ങനെ ചെയ്തില്ളെങ്കിൽ വ്യാപകമായ കൃത്രിമങ്ങൾക്ക് സാധ്യതയുണ്ടെന്നും പറയുന്നു. പ്രശ്നത്തിൽ ധാരണയാകാത്തതിനാൽ സ൪ക്കാ൪ഓഫിസുകൾക്കിടയിൽ ഓടിത്തളരുന്നത് സാധാരണക്കാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
