ജില്ലയില്‍ മഴക്കുറവ്; കുടിവെള്ള ക്ഷാമം
text_fieldsപുൽപള്ളി: ക൪ക്കടക മാസം ആരംഭിച്ചിട്ടും വയനാട്ടിൽ മഴയില്ല. കൃഷി-കുടിവെള്ള മേഖലകളിൽ ആശങ്കയുണ്ടാക്കുന്ന തരത്തിലാണ് ജില്ലയിൽ മഴയുടെ അളവ് കുറഞ്ഞിരിക്കുന്നത്. വയനാട്ടിൽ മഴയിൽ 65 ശതമാനത്തിൻെറ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗൗരവത്തോടെയാണ് ഇത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാണുന്നത്.
സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലാണ്. 1157.7 മില്ലീ മീറ്റ൪ മഴ ലഭിക്കേണ്ടിടത്ത് പെയ്തത് 419.6 മില്ലീ മീറ്ററാണ്. കഴിഞ്ഞ വ൪ഷം ജില്ലയിൽ മഴയിൽ 25 ശതമാനത്തിൻെറ കുറവാണുണ്ടായത്.
മഴക്കുറവിനാൽ ജലസ്രോതസ്സുകളിൽ ഉറവയുണ്ടായിട്ടില്ല. പുൽപള്ളി പഞ്ചായത്തിൻെറ നേതൃത്വത്തിൽ ലോറികളിൽ കുടിവെള്ളമത്തെിക്കുന്നത് തുടരുകയാണ്. മഴ ലഭിക്കാത്തതിനാൽ ജില്ലയിൽ 50 ശതമാനം കൃഷി മുടങ്ങിയതായാണ് റിപ്പോ൪ട്ട്. ഞാറ് പറിച്ചുനടീൽ മുതൽ ഓണക്കാലത്തെ വിളവെടുപ്പിനുള്ള പച്ചക്കറി കൃഷിയെ വരെ മഴക്കുറവ് പ്രതികൂലമായി ബാധിച്ചു. വയനാടിൻെറ സമ്പദ്ഘടന കൃഷിയെ ആശ്രയിച്ചുള്ളതാണ്. കൃഷി ചതിച്ചാൽ സാമ്പത്തിക മേഖലയിൽ വൻ പ്രത്യാഘാതമുണ്ടാവും. നെൽകൃഷിക്ക് ഇനിയും തുടക്കം കുറിക്കാനായിട്ടില്ല. കുരുമുളക്, കാപ്പി, അടക്ക ഉൽപാദനത്തിനും വൻ ഇടിവുണ്ടാവും. തുട൪ച്ചയായി 12 മണിക്കൂറിലേറെ മഴ പെയ്താൽ മാത്രമേ തണ്ണീ൪ തടങ്ങൾ സജീവമാവുകയുള്ളൂ. ഇതിലൂടെ മാത്രമേ ഭൂഗ൪ഭ ജലസംഭരണം പൂ൪ണമാവുകയുള്ളൂ. വരുംനാളുകളിൽ ശക്തമായ മഴ ലഭിച്ചില്ളെങ്കിൽ അടുത്തവ൪ഷം കടുത്ത വരൾച്ച നേരിടേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
