മതംമാറ്റത്തിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മതംമാറ്റത്തിന് പിന്നിൽ ബാഹ്യശക്തികളുടെ ഇടപെടലുകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു.
നി൪ബന്ധമായി മതം മാറ്റിയതായി പരാതിയില്ല. മിശ്രവിവാഹവുമായിബന്ധപ്പെട്ടാണ് സംസ്ഥാനത്ത് നടക്കുന്ന മതംമാറ്റങ്ങൾ. മിശ്രവിവാഹം നിയമവിധേയമാണ്. മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ആശങ്കാജനകമായ പ്രശ്നമായി മതംമാറ്റം വന്നിട്ടില്ലെങ്കിലും സ൪ക്കാ൪ പ്രത്യേക ശ്രദ്ധ ചെലുത്തും. മത തീവ്രവാദ സംഘടനകൾ ഏതെങ്കിലും രീതിയിൽ ഇടപെടൽ നടത്തിയാലും ക൪ശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. ലതികയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതീവ സുരക്ഷാമേഖലയായ ഇൻഫോപാ൪ക്കിൽ പാകിസ്താൻ പൗരൻ മുഹമ്മദ് ജൂനൈബ് പരസ്യ ചിത്രത്തിൽ അഭിനയിക്കാനിടയായ സംഭവത്തിൽ രണ്ട് പേ൪ക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തതായി മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ അറിയിച്ചു. 28ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ഇയാൾ പിറ്റേന്നാണ് ഇൻഫോപാ൪ക്കിൽ ചിത്രീകരണത്തിന് എത്തിയത്. 30ന് നെടുമ്പാശ്ശേരിയിൽ നിന്ന് മുംബൈക്ക് മടങ്ങി. ടൂറിസ്റ്റ് വിസയിൽ എത്തി ചിത്രത്തിൽ അഭിനയിച്ച ഇദ്ദേഹത്തെ കരിമ്പട്ടികയിൽപെടുത്താൻ നടപടി തുടങ്ങി. ഇദ്ദേഹത്തിൻെറ സ്പോൺസ൪ വടകര സ്വദേശി കുഞ്ഞബ്ദുല്ല, പരസ്യ കമ്പനിയിലെ കൃഷ്ണകുമാ൪ എന്നിവ൪ക്കെതിരെയാണ് കേസെടുത്തത്. കോടിയേരി ബാലകൃഷ്ണനാണ് ഇത് സംബന്ധിച്ച് സബ്മിഷൻ ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
