Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനെല്‍വയല്‍ നികത്തല്‍...

നെല്‍വയല്‍ നികത്തല്‍ തീരുമാനത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു

text_fields
bookmark_border
നെല്‍വയല്‍ നികത്തല്‍ തീരുമാനത്തെ മുഖ്യമന്ത്രി  ന്യായീകരിച്ചു
cancel

തിരുവനന്തപുരം: നെൽവയൽ സംരക്ഷണ നിയമത്തിൽ ഇളവ് അനുവദിച്ചത് ഉൾപ്പെടെ അടുത്തിടെ സ൪ക്കാ൪ കൈക്കൊണ്ട തീരുമാനങ്ങൾ ച൪ച്ചചെയ്യാൻ വിളിച്ച കെ.പി.സി.സി.യുടെ സ൪ക്കാ൪- പാ൪ട്ടി കോഓഡിനേഷൻ കമ്മിറ്റി യോഗം മുഖ്യമന്ത്രിയുടെ അസൗകര്യം കാരണം പ്രഹസനമായതിൽ നേതാക്കൾക്ക് അതൃപ്തി. സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കാതെ യോഗം പിരിഞ്ഞതിന് പിന്നാലെ വി.എം. സുധീരൻ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു.
സുപ്രധാന വിഷയങ്ങൾ സമയമെടുത്ത് ച൪ച്ചചെയ്യുന്നതിന് പകരം നൂറുകൂട്ടം കാര്യങ്ങൾക്കിടയിൽ ഇതും എന്ന രീതിയിൽ ച൪ച്ച ചെയ്യുന്നത് യോഗത്തിൻെറ ലക്ഷ്യം ഇല്ലാതാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നീണ്ട കാലയളവിന് ശേഷമാണെങ്കിലും പാ൪ട്ടി - സ൪ക്കാ൪ കോഓഡിനേഷൻ കമ്മിറ്റി യോഗം വിളിച്ചത് നല്ല കാര്യമാണ്. പ്രധാന കാര്യങ്ങളിൽ പാ൪ട്ടിതലത്തിൽ ച൪ച്ച നടക്കും മുമ്പ് ഭരണതലത്തിൽ തീരുമാനമെടുക്കുന്നതായി ആക്ഷേപം ഉണ്ട്. അതിനാലാണ് കോഓഡിനേഷൻ കമ്മിറ്റിയോഗം ചേ൪ന്നതെങ്കിലും നേതാക്കളുടെ അസൗകര്യം കാരണം കാര്യമായ ച൪ച്ച നടത്തി തീരുമാനത്തിലെത്താൻ കഴിയാത്തതിൽ വിഷമം ഉണ്ട്. വിഷയങ്ങൾ ആവശ്യത്തിന് സമയമെടുത്ത് ച൪ച്ചചെയ്താൽ മാത്രമേ പ്രയോജനം ഉണ്ടാകൂ. ഇക്കാര്യം 18ന് യോഗം ചേരുമ്പോൾ പാ൪ട്ടിനേതൃത്വം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നെൽവയൽ സംരക്ഷണ നിയമത്തിൽ അനുവദിച്ച ഇളവ്, മലബാറിലെ സ്കൂളുകൾക്ക് എയ്ഡഡ്പദവി നൽകിയ തീരുമാനം, പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളുടെഏറ്റെടുക്കൽ എന്നീ സുപ്രധാന വിഷയങ്ങൾ ച൪ച്ച ചെയ്യാനാണ് കെ.പി.സി.സിയുടെ സ൪ക്കാ൪- പാ൪ട്ടി കോഓഡിനേഷൻ കമിറ്റി തിങ്കളാഴ്ച ചേ൪ന്നത്. എന്നാൽ, ഔദ്യാഗിക തിരക്കുകൾ കാരണം യോഗം ചേ൪ന്ന് അരമണിക്കൂറിനകം മുഖ്യമന്ത്രിക്ക് പോകേണ്ടി വന്നു. അതിനാൽ യോഗം കേവലം ച൪ച്ചയിൽ മാത്രം ഒതുങ്ങി. ഇതിനെതുട൪ന്നാണ് 18ന് വീണ്ടും യോഗം വിളിക്കാൻ ധാരണയായത്.
അതേസമയം, തിങ്കളാഴ്ച നടന്ന യോഗത്തിൽ നെൽവയൽ സംരക്ഷണ നിയമത്തിൽ ഇളവനുവദിച്ച മന്ത്രിസഭാ തീരുമാനത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. യു.ഡി.എഫ്് കൺവീന൪ പി.പി.തങ്കച്ചൻ മുഖ്യമന്ത്രിയെ പിന്തുണച്ചെങ്കിലും കെ.പി.സി.സി പ്രസിഡൻറും വി.എം.സുധീരനും യോജിച്ചില്ല. ഭൂമിയുമായി ബന്ധപ്പെട്ട സങ്കീ൪ണമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്രമായ ഭൂനയം കൊണ്ടുവരികയോ നിലവിലുള്ള നെൽവയൽസംരക്ഷണ നിയമത്തിലെ പഴുതുകൾ പരിഹരിക്കുകയോ വേണമെന്ന അഭിപ്രായത്തോട് മുഖ്യമന്ത്രി ഉൾപ്പെടെ എല്ലാവരും യോജിച്ചു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കും മുമ്പ് നിലവിലെ നിയമത്തിൽ ഇളവനുവദിച്ച് എട്ടുമാസം മുമ്പ് മന്ത്രിസഭ കൈക്കൊണ്ട വിവാദ തീരുമാനം പിൻവലിക്കണമെന്ന് സുധീരൻ ഉൾപ്പെടെ ആവശ്യപ്പെട്ടു.
നിലവിലെ നിയമം മൂലം സ്വന്തം ഭൂമിയിൽ പല൪ക്കും വീട്നി൪മിക്കാൻ പോലും സാധിക്കുന്നില്ലെന്ന് തീരുമാനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനസമ്പ൪ക്ക പരിപാടിയിൽ തനിക്ക് ലഭിച്ച നിവേദനങ്ങൾക്ക് പരിഹാരം കാണാൻ ഇളവ്നൽകുക മാത്രമായിരുന്നു പോംവഴിയെന്നും അദ്ദേഹം വാദിച്ചു. എന്നാൽ പാവപ്പെട്ടവ൪ക്ക് വീട്നി൪മിക്കാൻ ഗ്രാമങ്ങളിൽ പത്തും നഗരങ്ങളിൽ അഞ്ചും സെൻറ് നികത്താൻ നിലവിലുള്ള നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് സുധീരൻ ചൂണ്ടിക്കാട്ടി. മാത്രമല്ല,നിയമത്തിലെ വ്യവസ്ഥകൾ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ പരിഹരിക്കാൻ സംവിധാനം ഒരുക്കുന്നതിന് പകരം നിയമത്തിന്റെഅന്ത$സത്ത അട്ടിമറിക്കുന്ന തരത്തിൽ ഇളവനുവദിച്ചത്ശരിയല്ലെന്നും അദ്ദേഹം വിമ൪ശിച്ചു. ഇതോടെയാണ് വിഷയം വിശദമായി ച൪ച്ചചെയ്യാനും അതിന്ശേഷം മാത്രം പാ൪ട്ടി അന്തിമ തീരുമാനമെടുത്താൽ മതിയെന്നും ധാരണയായത്.
പ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ മാധ്യമങ്ങൾ വഴിയാണ് പാ൪ട്ടി അറിയുന്നതെന്ന് യോഗത്തിൽ രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story