പി. മോഹനന്‍ ജാമ്യഹരജി നല്‍കി
text_fieldsകൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനൻ ഹൈകോടതിയിൽ ജാമ്യ ഹരജി നൽകി. ഹരജി ജസ്റ്റിസ് എൻ.കെ ബാലകൃഷ്ണൻ ഫയലിൽ സ്വീകരിച്ചു.
തെളിവുകളില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്ത് അന്യായ തടങ്കലിൽ വെച്ചിരിക്കുന്നതെന്ന് പി. മോഹനൻ ഹരജിയിൽ ആരോപിക്കുന്നു. കൊലക്കുറ്റം, കുറ്റകൃത്യം മറച്ചുവെക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചേ൪ത്ത് കേസിൽ 56ാം പ്രതിയാക്കിയിരിക്കുകയാണ്. എന്നാൽ, തനിക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവോ അതിൽ പങ്കാളിത്തമോ ഇല്ല. ഒരു കുറ്റ സമ്മതവും പൊലീസിന് മുന്നിൽ നടത്തിയിട്ടില്ല. ജൂൺ 29ന് അറസ്റ്റിലായ തന്നെ ചോദ്യം ചെയ്യലിനും മറ്റുമായി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇനിയും തടവിൽവെക്കുന്നത് അന്യായവും അനീതിയുമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. ഭരണത്തിലുള്ളവരുടെ താളത്തിനൊത്ത് അന്വേഷണ ഉദ്യോഗസ്ഥ൪ തുള്ളുകയാണെന്നും ഹരജിയിൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
