ഹിലരി ക്ളിന്‍റന്‍ ഇസ്രായേലില്‍
text_fieldsജറൂസലം: രണ്ടു ദിവസത്തെ ഈജിപ്ത് സന്ദ൪ശനത്തിനു ശേഷം അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിൻറൻ തിങ്കളാഴ്ച ഇസ്രായേലിലെത്തി. ഇസ്രായേൽ പ്രസിഡൻറ് ഷിമോൻ പെരസുമായും വിദേശമന്ത്രി അവിദ൪ ലിബ൪മാനുമായും അവ൪ കൂടിക്കാഴ്ച നടത്തി.
ഈജിപ്തിലെ ഭരണമാറ്റം, സിറിയ പ്രശ്നം, ഇറാൻെറ വിവാദ ആണവ പരിപാടി തുടങ്ങി മധ്യപൗരസ്ത്യ ദേശത്തെ നിരവധി വിഷയങ്ങൾ ച൪ച്ച ചെയ്തതായി കൂടിക്കാഴ്ചക്കുശേഷം നടത്തിയ സംയുക്ത വാ൪ത്താസമ്മേളനത്തിൽ ഹിലരി പറഞ്ഞു.
ജനങ്ങളുടെ ഭാവിക്കായി സുരക്ഷ, സമാധാനം, ജനാധിപത്യം തുടങ്ങിയ മൂല്യങ്ങളാണ് തങ്ങൾ മുന്നോട്ടു വെക്കുന്നത്. ഈജിപ്തുമായി സുതാര്യമായ ബന്ധം നിലനി൪ത്തുന്നതിൽ തങ്ങൾക്ക് ഏറെ സന്തോഷമുണ്ടെന്ന് പെരസ് വ്യക്തമാക്കി. മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്താനുള്ള ഇറാൻെറ നീക്കം ചെറുക്കുമെന്നും ഇറാൻ ഇക്കാര്യം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായും പ്രതിരോധമന്ത്രി യഹൂദ് ബാറക്കുമായും അവ൪ ച൪ച്ച നടത്തും. നേരത്തെ വിദേശകാര്യ മന്ത്രി ലീബ൪മാനുമായി ഹിലരി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്രായേൽ- ഫലസ്തീൻ സമാധാന പ്രശ്നങ്ങളും നേതാക്കൾ ച൪ച്ചചെയ്തു.
വിദേശകാര്യ സെക്രട്ടറി എന്ന നിലക്ക് നാലാം തവണയാണ് അവ൪ ഇസ്രായേൽ സന്ദ൪ശിക്കുന്നത്. കഴിഞ്ഞദിവസം ഈജിപ്ത് സന്ദ൪ശനത്തിൽ പ്രസിഡൻറ് മു൪സിയുമായും സൈനിക മേധാവി ഹുസൈൻ ത്വൻത്വാവിയുമായും അവ൪ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഫലസ്തീൻ തടവുകാരെ സന്ദ൪ശിക്കാൻ ബന്ധുക്കൾക്ക് അനുമതി
ജറൂസലം: ഫലസ്തീനിലെ ഗസ്സയിൽനിന്നുള്ള 40അംഗ സംഘം ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ബന്ധുക്കളെ സന്ദ൪ശിച്ചു. അന്താരാഷ്ട്ര റെഡ്ക്രോസ് കമ്മിറ്റിയാണ് ഇവ൪ക്ക് അഞ്ചു വ൪ഷത്തിനു ശേഷം ബന്ധുക്കളെ സന്ദ൪ശിക്കാൻ അവസരമൊരുക്കിയത്.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമമനുസരിച്ച് തടവുകാ൪ക്ക് ബന്ധുക്കളെ കാണാൻ അനുമതി നൽകേണ്ടത് ഇസ്രായേലിൻെറ ചുമതലയാണ്. ഇത് തുടക്കമാണെന്നും അടുത്ത വ൪ഷങ്ങളിലായി കൂടുതൽ പേ൪ക്ക് സന്ദ൪ശനത്തിന് അവസരമൊരുക്കുമെന്നും റെഡ്ക്രോസ് പ്രതിനിധി പറഞ്ഞു. ഇസ്രായേൽ തടവിൽ കഴിയുന്ന ഫലസ്തീനികളെ സന്ദ൪ശിക്കാൻ 2007 മുതൽ ബന്ധുക്കൾക്ക് അനുവാദം നൽകിയിരുന്നില്ല.
തിങ്കളാഴ്ച 24 തടവുകാ൪ക്കാണ് റെഡ്ക്രോസ് ഇടപെടൽമൂലം ബന്ധുക്കളെ കാണാൻ അവസരം ലഭിച്ചത്. ഏകാന്ത തടവിൽ പാ൪പ്പിക്കുന്ന ഇസ്രായേൽ നടപടിക്കെതിരെ 1,500ലേറെ തടവുകാ൪ ഏപ്രിൽ 17 മുതൽ നിരാഹാരസമരം ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
