ഉ. കൊറിയയില്‍ സൈനിക മേധാവിയെ നീക്കി
text_fieldsപ്യോങ്യാങ്: ഉത്തര കൊറിയയിലെ സൈനിക മേധാവി റി യോങ് ഹൊയെ രാജ്യത്തെ ഉന്നത ഭരണസമിതി പദവികളിൽനിന്ന് നീക്കി. ഭരണകക്ഷിയായ വ൪ക്കേഴ്സ് പാ൪ട്ടിയുടെ ഞായറാഴ്ച ചേ൪ന്ന യോഗത്തിലാണ് റി യോങ് ഹൊയെ നീക്കാനുള്ള തീരുമാനമെടുത്തത്. സെൻട്രൽ മിലിറ്ററി കമീഷൻെറ വൈസ്ചെയ൪മാൻ കൂടിയായ അദ്ദേഹത്തിന് ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമം അനുവദിക്കുകയായിരുന്നുവെന്നാണ് ഔദ്യാഗിക ഭാഷ്യം.
എന്നാൽ, മുൻ ഭരണാധികാരി കിങ് ജോങ് ഇലിൻെറ മരണത്തിനുശേഷം രാജ്യത്ത് ഉടലെടുത്ത അധികാര വടംവലിയുടെ ഭാഗമായാണ് സൈനിക മേധാവിയെ നീക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. യോങ് ഹൊയുടെ പിൻഗാമിയെ പ്രഖ്യാപിച്ചിട്ടില്ല.
മൂന്നുവ൪ഷം മുമ്പാണ് യോങ് ഹൊ ഉത്തരകൊറിയയുടെ സൈനിക മേധാവിയായി ചുമതലയേൽക്കുന്നത്. കിങ് ജോങ് ഇലിൻെറ വിശ്വസ്തനായിരുന്നു അദ്ദേഹം. ഡിസംബറിൽ ഇലിൻെറ മരണാനന്തരം മകൻ കിങ് ജോങ് ഉനിന് ഭരണം കൈമാറിയപ്പാഴും അദ്ദേഹം ഭരണ നേതൃത്വത്തിൽ സജീവമായിരുന്നു. ഉൻ ഭരണകൂടത്തിലെ ഏഴ് പ്രധാനികളിൽ ഒരാളായിട്ടാണ് അദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നത്.
ഉത്തരകൊറിയയുടെ നടപടി തീ൪ത്തും അസാധാരണമെന്ന് ദക്ഷിണ കൊറിയ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അയൽ രാജ്യത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
