പിടികിട്ടാപ്പുള്ളി 10 വര്‍ഷത്തിന് ശേഷം പിടിയില്‍
text_fieldsകൊടകര:മാലമോഷണക്കേസിൽ അറസ്റ്റിലായി ജാമ്യത്തിറങ്ങിയ ശേഷം മുങ്ങിയ പ്രതിയെ 10 വ൪ഷത്തിനു ശേഷം കൊടകര പൊലീസ് പിടികൂടി. പട്ടാമ്പി തുറക്കൽ വീട്ടിൽ മണി എന്ന അബൂബക്കറിനെയാണ് (36) പട്ടാമ്പിയിൽ നിന്നും കൊടകര സി.ഐ എം.ഗംഗാധരൻ അറസ്റ്റ് ചെയ്തത്. പത്തുവ൪ഷം മുമ്പ് കൊടകര പുത്തൂക്കാവിൽ വെച്ച് കാവുംതറ കല്ലുംപുറം മോഹനൻെറ ഭാര്യ ഷീലയുടെ ഒന്നരപവൻെറ മാല പൊട്ടിച്ച കേസിൽ പിടിയിലായ ഇയാൾ കോടതിയിൽ നിന്നും ജാമ്യമെടുത്ത ശേഷം മുങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുന്നംകുളം, പട്ടാമ്പി, വളാഞ്ചേരി, പെരുമ്പാവൂ൪ എന്നീ പൊലീസ്സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണക്കേസുകളുണ്ട്. അറസ്റ്റിലായ പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
ഒല്ലൂ൪: അടിപിടി, വാഹനാപകട കേസുകളിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളെ 10 വ൪ഷത്തിന് ശേഷം അറസ്റ്റ് ചെയ്തു. തലോ൪ പനയംപാടം പെരുഞ്ചേരി വീട്ടിൽ പ്രഭാകരനെയാണ് (40) ഒല്ലൂ൪ എസ്.ഐ. രമേഷും ഡി.പി.ഒ മേജറ്റും ചേ൪ന്ന് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് ഇയാളുടെ വീട്ടിൽ നിന്നായിരുന്നു അറസ്റ്റ്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
