എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടാത്തത് പിന്നാക്കവിഭാഗങ്ങള്‍ക്ക് തിരിച്ചടി
text_fieldsതിരുവനന്തപുരം: സ൪ക്കാ൪ ശമ്പളം നൽകുന്ന എയ്ഡഡ് സ്കൂളുകളിലെയും കോളജുകളിലെയും നിയമനം പി.എസ്.സിക്ക് വിടാത്തത് പട്ടിക വിഭാഗങ്ങൾക്കും പിന്നാക്ക വിഭാഗക്കാ൪ക്കും കനത്ത തിരിച്ചടി സൃഷ്ടിക്കുന്നു. കീശയുടെ വലിപ്പവും സ്വാധീനവുമാണ് മിക്ക എയ്ഡഡ് സ്ഥാപനങ്ങളിലും നിയമനത്തിന് മാനദണ്ഡം (മെറിറ്റ് പ്രകാരം നിയമനം നടത്തുന്ന ചുരുക്കം ചില സ്ഥാപനങ്ങളുമുണ്ട്). അതിനാൽ പട്ടിക വിഭാഗക്കാരും പിന്നാക്ക വിഭാഗവും എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ പിന്തള്ളപ്പെടുന്നു. സ൪ക്കാ൪ ഖജനാവിൽ നിന്ന് ഭീമമായ തുകയാണ് എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാ൪ക്ക് ശമ്പളത്തിനും പെൻഷനുമായി വിനിയോഗിക്കുന്നത്. ഈ പണത്തിൻെറ ചെലവിടലിൻെറ ഗുണം ദു൪ബലരായ ജനങ്ങൾക്ക് കിട്ടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
2011 ലെ സാമ്പത്തിക അവലോകന റിപ്പോ൪ട്ട് പ്രകാരം സംസ്ഥാനത്ത് 12644 സ്കൂളുകളാണ് ഉള്ളത്. ഇതിൽ 4504 സ്കൂളുകൾ മാത്രമാണ് സ൪ക്കാറിൻേറത്. 7277 സ്കൂളുകൾ എയ്ഡഡും. 863 എണ്ണം സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളാണ്. സ്കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ കാര്യത്തിലും എയ്ഡഡ് സ്കൂളുകളാണ് മുന്നിൽ. എല്ലാ സ൪ക്കാ൪ സ്കൂളുകളിലും കൂടി 52405 അധ്യാപകരാണുള്ളത്. എന്നാൽ എയ്ഡഡ് സ്കൂളുകളിൽ മാത്രം 101965 അധ്യാപകരുണ്ട്. അതായത് സ൪ക്കാ൪ സ്കൂളുകളുടെ ഇരട്ടിയിലേറെ അധ്യാപകരാണ് എയ്ഡഡ് മേഖലയിൽ. ഇതിനുപുറമെ 686 ഹയ൪ സെക്കൻഡറി സ്കൂളുകളും 150 ഓളം കോളജുകളും എയ്ഡഡ് മേഖയിലുണ്ട്. എൽ.പി വിഭാഗത്തിൽ 3978 ഉം യു.പിയിൽ 1870 ഉം ഹൈസ്കൂൾ വിഭാഗത്തിൽ 1429 ഉം എയ്ഡഡ് സ്കൂളുകളാണുള്ളത്. ആയിരക്കണക്കിന് അധ്യാപക-അനധ്യാപക ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. നടപ്പുവ൪ഷത്തെ ബജറ്റനുസരിച്ച് എയ്ഡഡ് മേഖലയിലെ അധ്യാപക൪ക്ക് ശമ്പളം കൊടുക്കാൻ മാത്രം 5150.74 കോടി രൂപയാണ് പ്രതീക്ഷിത ചെലവ്. കഴിഞ്ഞ വ൪ഷം ഇത് 5131.33 കോടി രൂപയായിരുന്നു. ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷന് ഇക്കൊല്ലം വേണ്ടിവരുന്ന തുക 8178.05 കോടി രൂപയാണ്. ഇതിൽ എയ്ഡഡ് മേഖലയിൽ നിന്ന് വിരമിച്ച മുഴുവൻ പേരും ഉൾപ്പെടുന്നു.
ശമ്പളവും പെൻഷനും സ൪ക്കാ൪ നൽകിയിട്ടും മാനേജ്മെൻറുകൾ നിയമനം നടത്തുന്ന രീതി മാറ്റി പി.എസ്.സിയെ ഏൽപ്പിക്കണമെന്ന് പിന്നാക്ക സംഘടനകൾ വ൪ഷങ്ങളായി ആവശ്യപ്പെടുന്നെങ്കിലും സ൪ക്കാ൪ നടപടിയെടുക്കുന്നില്ല. സംവരണം അടക്കം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സ൪ക്കാ൪ സ്കൂളുകളിൽ നിയമനം നടത്തുന്നത്. കീശയുടെ കനം മാത്രമാണ് ഭൂരിപക്ഷം സ്കൂളുകളിലെയും നിയമനം കിട്ടാനുള്ള മാനദണ്ഡം. സ൪ക്കാ൪ ശമ്പളം നൽകുന്ന സ്ഥാപനം എന്ന നിലയിൽ ഇവയിൽ കൂടി സംവരണം പാലിച്ചിരുന്നുവെങ്കിൽ സ൪ക്കാ൪ വഴി നിയമനം കിട്ടുന്നതിൻെറ രണ്ടിരട്ടി പിന്നാക്കക്കാ൪ക്കും പട്ടികവിഭാഗക്കാ൪ക്കും നിയമനം ലഭിക്കുമായിരുന്നു.
എയ്ഡഡ് സ്കൂളുകളിൽ നിയമനം നേടുന്നവ൪ കുട്ടികൾ ഇല്ലാതെ പിന്നീട് പ്രൊട്ടക്റ്റഡ് അധ്യാപകരായി മാറുന്നുണ്ട്. 2010-11 ലെ കണക്ക് പ്രകാരം 2957 പ്രൊട്ടക്റ്റഡ് അധ്യാപകരാണുള്ളത്. ഇവരിൽ 1282 പേരെ സ൪ക്കാ൪ സ്കൂളുകളിലേക്ക് നിയമിച്ചിരിക്കുകയാണ്. സംവരണമോ മറ്റ് മാനദണ്ഡമോ ഇല്ലാതെ നിയമനം നേടിയവരാണിവ൪. ഇവരെ സ൪ക്കാ൪ സ്കൂളുകളിൽ നിയമിച്ചതോടെ മെറിറ്റ് വഴിയും സംവരണം വഴിയും സ൪ക്കാ൪ സ്കൂളിൽ നിയമനം ലഭിക്കേണ്ട ഇത്രയും പേ൪ക്ക് അവസരം നഷ്ടമായി. സ൪ക്കാ൪ സ്കൂളുകളിലേക്ക് എയ്ഡഡുകാരെ കടത്തി വിടുന്നത് വ്യാപകമായതോടെ പി.എസ്.സി വഴിയുള്ള അധ്യാപക നിയമനത്തെയും ബാധിച്ചിട്ടുണ്ട്. ടീച്ചേഴ്സ് ബാങ്കായി രൂപാന്തരപ്പെട്ടവരും എയ്ഡഡ് സ്കൂളുകളിൽ നിയമനം ലഭിച്ചശേഷം പണി പോയവരാണ്. ഇവ൪ സ൪ക്കാ൪ മേഖലയിൽ വന്നതിൻെറ പ്രത്യാഘാതവും സ൪ക്കാ൪ സ്കൂളുകളിൽ നിയമനം കിട്ടേണ്ട പിന്നാക്കക്കാ൪ക്കും പട്ടിക വിഭാഗക്കാ൪ക്കുമായി.
686 എയ്ഡഡ് ഹയ൪സെക്കൻഡറി സ്കൂളുകളിലും വൻതുക ശമ്പളം പറ്റുന്ന ആയിരക്കണക്കിന് അധ്യാപകരും അനധ്യാപകരുമുണ്ട്. എയ്ഡഡ് കോളജുകളിലും ഇതിന് ആനുപാതികമായി ആയിരക്കണണക്കിന് ജീവനക്കാരുണ്ട്. ഇവിടെയൊന്നും സംവരണം പാലിക്കപ്പെടുന്നതേയില്ല. ഇതിലും പിന്നാക്ക വിഭാഗത്തിനും പട്ടിക വിഭാഗത്തിനും നഷ്ടം മാത്രമേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
