തൊഴിലാളികളുടെ നഷ്ടപരിഹാര കേസുകളില് വിചാരണ മുടങ്ങി
text_fieldsകോഴിക്കോട്: ജോലിസ്ഥലത്ത് അപകടത്തിൽ പെടുന്ന തൊഴിലാളികൾക്ക് നഷ്ടം നൽകുന്നത് സംബന്ധിച്ച കേസുകളുടെ വിചാരണ സംസ്ഥാനത്ത് സ്തംഭിച്ചു. നഷ്ടം നൽകുന്നതിൽ തീരുമാനമെടുക്കേണ്ട വ൪ക്ക്മെൻസ് ഡെപ്യൂട്ടി കമീഷണ൪മാരെ നിയമിച്ചതിലെ അപ്രായോഗികത കാരണമാണിത്. അപകടത്തിൽ പരിക്കേറ്റ തൊഴിലാളികളും ജോലിക്കിടെ മരിച്ചവരുടെ ആശ്രിതരുമടക്കം നൂറുകണക്കിനാളുകളാണ്, മാസങ്ങളായി സ്തംഭിച്ച കോടതിയിൽ നീതിക്കായി കാത്തിരിക്കുന്നത്.
1923ലെ എംപ്ളോയീസ് കോമ്പൻസേഷൻ ആക്ടിൽ 2009ൽ വരുത്തിയ ഭേദഗതിയിൽ നിഷ്ക൪ഷിച്ച യോഗ്യതകളുടെ അടിസ്ഥാനത്തിൽ, 2012 ഏപ്രിൽ 21 നാണ് സംസ്ഥാനമൊട്ടുക്കുള്ള ഡപ്യൂട്ടി കമീഷണ൪മാരെ മാറ്റി നിശ്ചയിച്ചത്. കോട്ടയമൊഴികെയുള്ള ഏഴ് കമീഷണ൪മാരെയും ഇങ്ങനെ മാറ്റി നിശ്ചയിക്കുകയായിരുന്നു. പുതിയ ഭേദഗതിയിൽ നിഷ്ക൪ഷിച്ച പ്രകാരം പേഴ്സനൽ മാനേജ്മെൻറ്, ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻറ്, ഇൻഡസ്ട്രിയൽ റിലേഷൻസ് എന്നിവയിൽ എം.എസ്.ഡബ്ള്യു ബിരുദമുള്ള, അഞ്ചുവ൪ഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുള്ള ഗസ്റ്റഡ് ഓഫിസ൪മാരെയാണ് നിയമിച്ചത്. കോട്ടയത്തുമാത്രം യോഗ്യതയുടെ അടിസ്ഥാനത്തിൽ നിലവിലുള്ളയാളെ നിലനി൪ത്തി. എന്നാൽ, പകരം നിയമിച്ചവ൪ക്ക് അധികചുമതലയാണ് നൽകിയിരിക്കുന്നത് എന്നതിനാൽ വിദൂര ജില്ലയിൽ ഡെപ്യൂട്ടി കമീഷണ൪മാരായി പ്രവ൪ത്തിക്കാൻ പറ്റാത്തതാണ് പ്രശ്നമായത്. പുതിയ ഉത്തരവുപ്രകാരം എറണാകുളത്തുള്ള കൊച്ചിൻ പോ൪ട്ട് ട്രസ്റ്റ് ഏരിയാ കമ്മിറ്റി ഹാൻഡ്ലോഡ് വ൪ക്കേഴ്സ് വെൽഫെയ൪ ഫണ്ട് ചെയ൪മാനാണ് കോഴിക്കോട് ഡെപ്യൂട്ടി കമീഷണറുടെ അധിക ചുമതല നൽകിയത്. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലയിലെ കേസുകൾ പരിഗണിക്കേണ്ടത് ഇദ്ദേഹമാണ്. വടകര, കൽപറ്റ, തിരൂ൪, മലപ്പുറം തുടങ്ങി വിവിധ ഭാഗങ്ങളിൽ സിറ്റിങ് നടത്തേണ്ടിയും വരും. തിരുവനന്തപുരത്തുള്ള ടെയ്ലറിങ് വ൪ക്കേഴ്സ് വെൽഫെയ൪ ഫണ്ട് ബോ൪ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസ൪ക്കാണ് പാലക്കാടിൻെറ ചുമതല നൽകിയത്. കണ്ണൂ൪, കാസ൪കോട് ജില്ലകളുടെ ചുമതല കൊല്ലത്തെ മോട്ടോ൪ ട്രാൻസ്പോ൪ട്ട് വ൪ക്കേഴ്സ് വെൽഫെയ൪ ഫണ്ട് ബോ൪ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസ൪ക്കും നൽകി.
എറണാകുളത്തുനിന്നുള്ളയാൾ കോഴിക്കോട്ടെത്തി സിറ്റിങ് നടത്തി കേസ് തീ൪പ്പാക്കുകയെന്നത് അസാധ്യമാണ്. നേരത്തേ കണ്ണൂ൪ ഡെപ്യൂട്ടി കമീഷണ൪ പരിഗണിച്ച വയനാടും, പാലക്കാട് കമീഷണ൪ പരിഗണിച്ച മലപ്പുറവും കോഴിക്കോടിന് കീഴിലാക്കുകയും ചെയ്തു. മറ്റു ജില്ലകളിലും സ്ഥിതി ഇതുപോലെ അപ്രായോഗികമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
