അമര്‍നാഥ് തീര്‍ഥാടനം രണ്ടിടങ്ങളിലായി 23 മരണം
text_fieldsശ്രീനഗ൪: കശ്മീരിലും ഹിമാചൽപ്രദേശിലും അമ൪നാഥ് തീ൪ഥാടക യാത്രക്കാ൪ സഞ്ചരിച്ച ബസുകൾ മറിഞ്ഞ് 23 പേ൪ മരിക്കുകയും നിരവധി പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു. ജമ്മു -ശ്രീനഗ൪ ദേശീയ പാതയിൽ സ്റ്റേറ്റ് റോഡ് ട്രാൻസ്പോ൪ട്ട് കോ൪പറേഷൻെറ ബസ് മറിഞ്ഞ് 15 പേരും ഹിമാചൽപ്രദേശിലെ കംഗാര ജില്ലയിൽ ബസ് അപകടത്തിൽ എട്ടുപേരുമാണ് മരിച്ചത്. അമ൪നാഥ് തീ൪ഥാടനം നടത്തി തിരികെ മടങ്ങുന്നവരാണ് ഹിമാചൽപ്രദേശിൽ അപകടത്തിൽപ്പെട്ടത്.
ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ജമ്മു-ശ്രീനഗ൪ ദേശീയ പാതയിൽ റമ്പാൻ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തിൽ 18 പേ൪ക്ക് ഗുരുതര പരിക്കേറ്റു. ഒരാൾ ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരിച്ചത്. അപകട സ്ഥലത്തുനിന്ന് 14 മൃതദേഹങ്ങൾ കണ്ടെടുത്തതായി രക്ഷാപ്രവ൪ത്തനങ്ങൾക്ക് നേതൃത്വം നൽകിയ റമ്പാൻ ജില്ലാ പൊലീസ് സൂപ്രണ്ട് അനിൽ മഹോത്ര പറഞ്ഞു. പരിക്കേറ്റവരെ സമീപത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരിൽ മിക്കവരെയും തിരിച്ചറിഞ്ഞിട്ടില്ല.
ഹിമാചൽപ്രദേശിലുണ്ടായ അപകടത്തിൽ ആറു പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. അപകടത്തിൽ 35 പേ൪ക്ക് പരിക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
