പരിഷ്കരണങ്ങളെ തള്ളിപ്പറഞ്ഞവര്‍ നവോത്ഥാനത്തിന്‍െറ പിന്തുടര്‍ച്ച അവകാശപ്പെടുന്നത് വിചിത്രം -കെ.എന്‍.എം
text_fieldsകോഴിക്കോട്: ആത്മീയതയുടെ പേരിൽ സകലപരിഷ്കാരങ്ങളെയും തള്ളിപ്പറഞ്ഞവ൪ നവോത്ഥാനത്തിൻെറ കുത്തക ഇപ്പോൾ അവകാശപ്പെടുന്നത് വിചിത്രമാണെന്ന് കെ.എൻ.എം നവോത്ഥാന സെമിനാ൪. മുജാഹിദ് എട്ടാം സംസ്ഥാനസമ്മേളനത്തിൻെറ ഭാഗമായി സംഘടിപ്പിച്ചതായിരുന്നു സെമിനാ൪. കേരളത്തിൽ വിപ്ളവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച നവോത്ഥാനമൂല്യങ്ങളെ പുതിയ തലമുറക്ക് പരിചയപ്പെടുത്താൻ ക൪മപദ്ധതികൾ ആവിഷ്കരിക്കണം. വിദ്യാഭ്യാസ സംരംഭത്തോടുവരെ പുറംതിരിഞ്ഞുനിന്ന കാലഘട്ടത്തെ വിപ്ളവകരമായ ദൗത്യത്തിലൂടെ പ്രസ്ഥാനം മാറ്റിയെടുക്കുകയായിരുന്നു. അന്ധവിശ്വാസങ്ങൾക്ക് പുതിയ രൂപം നൽകി, അവക്ക് പ്രചാരണം നൽകാനാണ് നവോത്ഥാനത്തിൻെറ ശത്രുക്കൾ ശ്രമിക്കുന്നത്. സെമിനാ൪ ചൂണ്ടിക്കാട്ടി.
വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയ൪മാൻ പി.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി മുഖ്യപ്രഭാഷണം നടത്തി. എം.ഐ. ഷാനവാസ് എം.പി, ഡോ. എം.ജി.എസ്. നാരായണൻ, കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി എം. മുഹമ്മദ് മദനി, എം.എം. അക്ബ൪, എം. അബ്ദുറഹ്മാൻ സലഫി, ഡോ. സുൽഫിക്ക൪ അലി, മജീദ് സ്വലാഹി, എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
