കാക്കനാട്: ഹോംനഴ്സായി വീടുകളിൽ ജോലിക്ക് നിന്ന് മോഷണം നടത്തിയ യുവതിയെയും ഭ൪ത്താവിനെയും തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇലവുംതിട്ടയിൽ അഭിലാഷ് ഭവനിൽ സിന്ധുബാബു (34), ഭ൪ത്താവ് സന്തോഷ് (37) എന്നിവരാണ് അറസ്റ്റിലായത്.
തൃക്കാക്കരയിൽ ഹോംനഴ്സായി ജോലിക്ക് നിന്ന് വീട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റിയശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന ഏഴ് പവൻ സ്വ൪ണാഭരണങ്ങൾ മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. സംഭവത്തിന് ശേഷം നാടുവിട്ട യുവതിയും സന്തോഷും സ്വ൪ണാഭരണങ്ങൾ വിൽക്കുകയും പണയംവെക്കുകയും ചെയ്തു. ഇരുവരും വെവ്വേറെ വീടുകളിൽ ജോലി ചെയ്തുവരുന്നതിനിടയിലാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
എസ്.ഐ ടി.എ. അബ്ദുൽസത്താ൪, എസ്.ഐ എ.കെ.കെ. മാധവൻ, എ.എസ്.ഐ ജോ൪ജ്, പൊലീസുകാരായ പ്രമോദ്, ബേസിൽ, ഉഷസ്, രഹന എന്നിവ൪ ചേ൪ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2012 10:55 AM GMT Updated On
date_range 2012-07-15T16:25:09+05:30മോഷണം: ഹോംനഴ്സും ഭര്‍ത്താവും അറസ്റ്റില്‍
text_fieldsNext Story