കളമശേരി: ദേശീയപാതയോരത്ത് നടപ്പാതക്ക് സമീപം മരച്ചില്ലകൾ നിറച്ച കുഴി കാണപ്പെട്ടത് നാട്ടുകാരെ ആശങ്കയിലാക്കി. നോ൪ത്ത് കളമശേരി സ൪വീസ് സഹകരണ ബാങ്കിന് മുൻവശം റോഡരികിൽ ഒരു മീറ്റ൪ നീളവും വീതിയുമുള്ള കുഴിയാണ് കാണപ്പെട്ടത്. ശനിയാഴ്ച പുല൪ച്ചെ മുതൽ കണ്ട കുഴിയിൽ നിറയെ മരച്ചില്ലകൾ നിറച്ച് അതിന് മേലെ പഴകിയ മൈൽകുറ്റിയും വെച്ചിരുന്നു. കുഴിയിൽ എന്താണെന്നറിയാൻ നാട്ടുകാ൪ ചുറ്റും കൂടിയെങ്കിലും തുറന്നുനോക്കാൻ ആ൪ക്കും ധൈര്യം വന്നില്ല. കളമശേരി പൊലീസിൽ വിവരം അറിയിച്ചു. എസ്.ഐയും സംഘവും സ്ഥലത്തത്തെി പരിശോധിച്ചു. മുകളിലിരുന്ന മൈൽകുറ്റി എടുത്തുമാറ്റിയെങ്കിലും തുട൪ന്നുള്ള പരിശോധനക്ക് പൊലീസും ശങ്കിച്ചു. പിന്നീട് കമ്പ് സംഘടിപ്പിച്ച് മരച്ചില്ലകൾ ഓരോന്ന് എടുത്തുമാറ്റി പരിശോധന പൂ൪ത്തിയാക്കി. ഒരു മീറ്റ൪ താഴ്ചയുള്ള കുഴിയിൽ മറ്റൊന്നും കണ്ടത്തൊനായില്ല.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2012 10:51 AM GMT Updated On
date_range 2012-07-15T16:21:34+05:30മരച്ചില്ലകളിട്ട് മൂടി കുഴി; ആശങ്കയോടെ നാട്ടുകാര്
text_fieldsNext Story