ദലിത് കോളനിയില്‍ ആക്രമണം: സ്ത്രീകള്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്ക്
text_fieldsപൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്തിലെ ചുള്ളിയോട് പരത ദലിത് കോളനിയിൽ സംഘട്ടനത്തിൽ കോളനിവാസികൾ ഉൾപ്പെടെ 20 പേ൪ക്ക് പരിക്കേറ്റു. തലക്ക് പരിക്കേറ്റ കാരക്കോടൻ ദാമോദരൻ (25), കൈക്ക് ഗുരുതരമായി പരിക്കേറ്റ ചിങ്ങംപറ്റ സുരേഷ് (26) എന്നിവരെ മഞ്ചേരി ജനറൽ ആശുപത്രിയിലും കാരക്കോടൻ ബാബു (25), കാരക്കോടൻ നീലി (32), നറുക്കിൽ അനിത (25), ചിങ്ങംപറ്റ ശോഭന (39), അത്തിക്കൽ രാജേഷ് (25), നറുക്കിൽ ദാമോദരൻ (32), ഇടത്തിൽ രതീഷ് (18), നറുക്കിൽ ഷിജു (16), ചിങ്ങംപറ്റ സത്യൻ (28) എന്നിവരെ നിലമ്പൂ൪ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഘട്ടനത്തിൽ പരിക്കേറ്റ വഴുതങ്ങപറമ്പൻ വിജീഷ്, വഴുതങ്ങപറമ്പൻ അജീഷ്, തരിയറ രഞ്ജിഷ്, കാരപ്പുറത്ത് അഖിൽദേവ്, അഴീക്കൽ റിഞ്ചു, മഞ്ഞളാരി വിജീഷ്, തരിയറ ജിതീഷ്, മഞ്ഞളാരി സുധീഷ് എന്നിവരും മഞ്ചേരിയിൽ ചികിത്സയിലാണ്. സംഭവത്തിൽ എട്ട് പേ൪ക്കെതിരെ പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കോളനി പരിസരത്ത് ചുറ്റിത്തിരിഞ്ഞ യുവാവിനെ കോളനിവാസികൾ തടഞ്ഞുവെച്ചിരുന്നു. കാളികാവ് ബ്ളോക്ക് പഞ്ചായത്തംഗം പി. ശിവാത്മജൻ ഉൾപ്പെടെ ജനപ്രതിനിധികളും നാട്ടുകാരും നടത്തിയ പരിശോധനയിൽ യുവാവ് കുഴപ്പക്കാരനല്ളെന്ന് കണ്ട് വിട്ടയച്ചു. യുവാവിൻെറ ബന്ധുക്കളെ നാട്ടുകാരും കോളനിവാസികളും ചേ൪ന്ന് സംഭവം ബോധ്യപ്പെടുത്തിയതോടെ ബന്ധുകൾ മടങ്ങിപ്പോയി. രാത്രി 11ഓടെ കോളനിയിലത്തെിയ 25ഓളം പേരടങ്ങുന്ന സംഘം വീടുകളിൽനിന്ന് യുവാക്കളെ വലിച്ചിറക്കി മ൪ദിക്കുകയായിരുന്നെന്നാണ് പരാതി. വടിയും കമ്പിയും ഉപയോഗിച്ച് നടത്തിയ ആക്രമണം തടയാൻ ശ്രമിച്ച സ്ത്രീകൾക്കും പരിക്കേറ്റു. കോളനിയിലെ വ്യാജമദ്യം, കഞ്ചാവ് എന്നിവയുടെ വിൽപനക്ക് തടയിടാൻ പ്രദേശവാസികൾ പൊലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ മദ്യനിരോധന ജനകീയ സമിതി രൂപവത്കരിച്ചിരുന്നു. സമിതിയുടെ പ്രവ൪ത്തനത്തിൽ അസന്തുഷ്ടരായ മദ്യവിൽപനക്കാരുടെ പിന്തുണയോടെയാണ് ആക്രമണം നടത്തിയതെന്നാണ് കോളനിവാസികൾ പറയുന്നത്. സംഭവത്തിന് പിന്നിൽ ബജ്റംഗ്ദൾ പ്രവ൪ത്തകരാണെന്ന് ഡി.വൈ.എഫ്.ഐ നിലമ്പൂ൪ ബ്ളോക്ക് കമ്മിറ്റി ആരോപിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാത്തപക്ഷം ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് പ്രസിഡൻറ് ബാബു വീതനശേരി, പി.എം. ബഷീ൪, കെ.കെ. ഷാജി എന്നിവ൪ അറിയിച്ചു.
തങ്ങളുടെ പ്രവ൪ത്തകൻെറ ബന്ധുവിനെ തടഞ്ഞുവെച്ചതിനെ കുറിച്ച് അന്വേഷിക്കാനത്തെിയപ്പോൾ മ൪ദിക്കുകയായിരുന്നെന്നാണ് മറുവിഭാഗത്തിൻെറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
