അഴീക്കോട്ടെ യുവാക്കളുടെ ദുരൂഹമരണങ്ങള്‍ ചര്‍ച്ചാവിഷയമാകുന്നു
text_fieldsകണ്ണൂ൪: അഴീക്കോട് മേഖലയിൽ കഴിഞ്ഞ ആറുവ൪ഷത്തിനിടെയുണ്ടായ യുവാക്കളുടെ ദുരൂഹമരണങ്ങൾ ച൪ച്ചാവിഷയമാകുന്നു. 2006ന് ശേഷം അഴീക്കോട് പഞ്ചായത്തിൻെറ വിവിധ ഭാഗങ്ങളിലുണ്ടായ നാലു യുവാക്കളുടെ മരണം സംബന്ധിച്ചാണ് പുതിയ വിവാദങ്ങൾ ഉയരുന്നത്.
ടി.പി. ചന്ദ്രശേഖരൻ, ഷുക്കൂ൪ വധക്കേസുകളുടെ പശ്ചാത്തലത്തിൽ കൊലപാതകങ്ങളെയും രാഷ്ട്രീയ സംഘ൪ഷങ്ങളെയും സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിലാണ് അഴീക്കോട്ടെ മരണങ്ങളും ച൪ച്ചയാകുന്നത്.
അഴീക്കോട് ചാലിൽ സ്വദേശിയും ആ൪.എസ്്.എസ് അനുഭാവിയുമായ സന്ദീപ്, മീൻകുന്നിലെ സി.പി.എം പ്രവ൪ത്തകൻ ധനേഷ്, അഴീക്കോട് ചാൽ മണലിൽ സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവ൪ത്തകനുമായ മുഹമ്മദ് സജീ൪ എന്നിവരുടെ മരണം അന്വേഷിക്കണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യമുന്നയിച്ചുതുടങ്ങി. മരിച്ചവരുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും കഴിഞ്ഞ ദിവസം ഒരു വാ൪ത്താ ചാനലിലൂടെ പേരുകൾ വെളിപ്പെടുത്താതെ ഇതു സംബന്ധിച്ച് ചില സൂചനകൾ പറത്തുവിട്ടിരുന്നു.
സന്ദീപിനെ 2006 ആഗസ്റ്റ് 14ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്തെുകയായിരുന്നു. ഹൃദയാഘാതമാണ് കാരണമെന്ന് ഉറപ്പിച്ച് മൃതദേഹം പോസ്റ്റ്മോ൪ട്ടം ചെയ്യാതെ സംസ്കരിച്ചു. എന്നാൽ, മൃതദേഹത്തിന് നീല നിറമുണ്ടായിരുന്നുവെന്നും മദ്യത്തിൽ വിഷം കല൪ത്തി യുവാവിനെ കൊലപ്പെടുത്തുകയാണുണ്ടായതെന്നുമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ.സന്ദീപ് മരിച്ച ദിവസം രാവിലെ 10.30ഓടെ പ്രദേശവാസിയായ പ്രമുഖ രാഷ്ട്രീയ നേതാവിൻെറ മകൾ വീട്ടിൽ തീകൊളുത്തി ജീവനൊടുക്കുകയായിരുന്നു. ഇതിനടുത്ത നാളിൽതന്നെ അഴീക്കലിൽ യുവാവിനെ കടവരാന്തയിൽ തൂങ്ങിമരിച്ച നിലയിലും കണ്ടത്തെി. അഞ്ചുമാസത്തിനു ശേഷം 2007 ജനുവരി 12നാണ് സി.പി.എം പ്രവ൪ത്തകനായ ധനേഷ് മീൻകുന്നിൽ വെട്ടേറ്റ് മരിച്ചത്.
കൊലക്കുപിന്നിൽ ആ൪.എസ്.എസ്-ബി.ജെ.പി പ്രവ൪ത്തകരാണെന്നായിരുന്നു ആരോപണം. ഇതത്തേുട൪ന്ന് അഴീക്കൽ മേഖലയിൽ ആ൪.എസ്.എസ്-സി.പി.എം സംഘ൪ഷം വ്യാപകമായി. എന്നാൽ, ഇത് രാഷ്ട്രീയ കൊലപാതകമല്ളെന്നാണ് ചാനലിൽ അഭിമുഖം നൽകിയവ൪ പറയുന്നത്. ഒരുവ൪ഷം മുമ്പാണ് ചാൽ മണലിലെ യൂത്ത്കോൺഗ്രസ് പ്രവ൪ത്തകനായ മുഹമ്മദ് സജീറിനെ മതിലിൽ ഇടിച്ച് മറിഞ്ഞ ബൈക്കിനരികെ പരിക്കേറ്റ നിലയിൽ കണ്ടത്. ആശുപത്രിയിലത്തെിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. ഇത് കൊലപാതകമാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രക്ഷോഭം നടത്തിയിരുന്നു. കഴിഞ്ഞ മാസമാണ് സജീറിൻെറ ഒന്നാം ചരമവാ൪ഷികം ആചരിച്ചത്. ബൈക്കിൽ പോകുമ്പോൾ ചില൪ തടഞ്ഞു നി൪ത്തി ഇരുമ്പുവടികൊണ്ട് തലക്കടിക്കുകയാണുണ്ടായതെന്നാണ് സജീറിൻെറ കൂടെയുണ്ടായിരുന്നവരുടെ വെളിപ്പെടുത്തൽ.
വെളിപ്പെടുത്തൽ നടത്തിയവരുടെ മുഖം തിരിച്ചറിയാത്ത രീതിയിലാണ് ചാനൽ വാ൪ത്ത പുറത്തുവിട്ടത്.പുതിയ വിവരങ്ങൾ രാഷ്ട്രീയ ആയുധമാക്കി മാറ്റാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. പൊലീസ് അധികാരികൾക്കും ഭരണ നേതൃത്വങ്ങൾക്കും പരാതി നൽകാനുള്ള തയാറെടുപ്പുകളും ഇതിൻെറ ഭാഗമായി നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
