വില്യാപ്പള്ളി: കൊല്ലപ്പെട്ട സൈനികൻ ദിലീഷിന് വേണ്ടി സുഹൃത്തുക്കൾ അധികൃതരുടെ അനുവാദമില്ലാതെ സ്ഥാപിച്ച കോൺക്രീറ്റ് സ്തൂപം യാത്രക്ക് തടസ്സമാവുന്നു. ഏറെ വിവാദങ്ങൾക്കിടയാക്കിയ സ്തൂപം റോഡിന് നടുവിൽനിന്ന് മാറ്റി പകരം അനുയോജ്യ സ്മാരകം പണിയാൻ ആയഞ്ചേരി, പുറമേരി പഞ്ചായത്ത് പ്രസിഡൻറുമാരുടെയും സ൪വകക്ഷി പ്രതിനിധികളുടെയും യോഗം തീരുമാനിച്ചിരുന്നു.
അത് പ്രകാരം ജവാൻ ദിലീഷ് സ്മാരക കവാടത്തിൻെറ പണി തൊട്ടപ്പുറത്ത് പുരോഗമിച്ച് വരുകയാണ്. നേരത്തേ സാമൂഹികദ്രോഹികളുടെ തക൪ക്കൽ ഭീഷണിയുള്ളതിനാൽ ഇവിടെ ആഴ്ചകളോളം നാദാപുരം പൊലീസ് പിക്കറ്റിങ് ഏ൪പ്പെടുത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്കുമുമ്പ് പൊലീസിൻെറയും സ൪വകക്ഷി സമിതിയുടെ തീരുമാനമനുസരിച്ച് അനധികൃത പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യുന്നതിൻെറ ഭാഗമായി കോൺക്രീറ്റ് കാലും നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ നീക്കം ചെയ്തിട്ടില്ല. തണ്ണീ൪പന്തൽ-വടകര മെയിൻറോഡിൽനിന്ന് പുറമേരി-നാദാപുരം ഭാഗത്തേക്ക് തിരിയുന്ന ജങ്ഷനിൽ നടുവിലാണ് കോൺക്രീറ്റ് കാൽ സ്ഥിതി ചെയ്യുന്നത്. ഇത് ഉടൻ നീക്കം ചെയ്ത് യാത്രാ തടസ്സം മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2012 10:11 AM GMT Updated On
date_range 2012-07-15T15:41:52+05:30അനധികൃത കോണ്‍ക്രീറ്റ് കാല്‍ തടസ്സമുണ്ടാക്കുന്നു
text_fieldsNext Story