മൂലവയലില്‍ മാലിന്യം നിക്ഷേപിക്കുമെന്ന് പഞ്ചായത്ത്; തടയുമെന്ന് നാട്ടുകാര്‍
text_fieldsകണിയാമ്പറ്റ: വിവാദമായ മൂലവയലിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിൽ മാലിന്യം നിക്ഷേപിക്കുന്നത് പുനരാരംഭിക്കാൻ പഞ്ചായത്ത് ഒരുങ്ങുന്നതായി പരാതി. മാലിന്യവുമായി വാഹനമത്തെിയാൽ തടയുമെന്ന നിലപാടിൽ മൂലവയലിലെ നാട്ടുകാരുടെ നേതൃത്വത്തിൽ മാലിന്യ വിരുദ്ധ സമിതി ഉറച്ചുനിൽക്കുകയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച പഞ്ചായത്ത് ഓഫിസിൽ സ൪വകക്ഷി യോഗം ചേ൪ന്നു. മാലിന്യ വിരുദ്ധ സമിതിക്കുവേണ്ടി കൺവീന൪ ബിനു ഐസക്, കുടുക്കൻ ഇബ്രായി, എം.എ. മജീദ്, തെങ്ങിൽ അഷ്റഫ് തുടങ്ങിയവരാണ് പങ്കെടുത്തത്.
മാലിന്യ നിക്ഷേപ കേന്ദ്രം വീണ്ടും നെൽവയലാക്കണമെന്ന ആ൪.ഡി.ഒ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും തൽക്കാലം മാലിന്യം മൂലവയലിൽതന്നെ നിക്ഷേപിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞായിഷ, വൈസ് പ്രസിഡൻറ് പി.ആ൪. അനിൽകുമാ൪ എന്നിവ൪ പറഞ്ഞു. ഹൈകോടതി ഉത്തരവിനെ തെറ്റിദ്ധരിപ്പിക്കാനാണ് ഭരണ സമിതി ശ്രമിക്കുന്നതെന്ന് മാലിന്യ വിരുദ്ധ സമിതി വാദിച്ചതോടെ ച൪ച്ച അലസി.
കണിയാമ്പറ്റ, കമ്പളക്കാട് ടൗണുകളിലെ മാലിന്യമാണ് മൂലവയലിൽ കൊണ്ടിടുന്നത്. നാട്ടുകാരുടെ പ്രക്ഷോഭവും ആ൪.ഡി.ഒ ഉത്തരവും ഉണ്ടായതോടെ ടൗണുകളിലെ മാലിന്യ നീക്കം നി൪ത്തിവെച്ചിരിക്കുകയാണ്. മൂന്നു മാസത്തിലേറെയായി മാലിന്യം നീക്കാത്തതിനാൽ കമ്പളക്കാട് ടൗൺ ചീഞ്ഞുനാറാൻ തുടങ്ങി. ആരോഗ്യവകുപ്പിൻെറ മഴക്കാലത്തെ ശുചിത്വ പദ്ധതികൾ കമ്പളക്കാട് എത്തുന്നില്ല. പക൪ച്ചവ്യാധികൾ പടരാൻ ഇത് ഇടയാക്കും. ഈ സാഹചര്യം പഞ്ചായത്ത് ഭരണ സമിതിക്ക് തലവേദനയായിരിക്കുകയാണ്.
മാലിന്യം കൊണ്ടിടാൻ പുതിയ സ്ഥലം വിലക്കു വാങ്ങാൻ ഭരണ സമിതി ആലോചിച്ചെങ്കിലും തുട൪നടപടിയുണ്ടാ യില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
