60 കോടി ചെലവില്‍ നെല്‍കൃഷി പുനരുദ്ധരിക്കും
text_fieldsതൃശൂ൪: തൃശൂ൪, പാലക്കാട് , മലപ്പുറം ജില്ലകളിലെ 279 പഞ്ചായത്തുകളിൽ 60.62 കോടി ചെലവിൽ മഹിളാകിസാൻ സശാക്തീകരൺ പദ്ധതിയുടെ ഭാഗമായി നെൽകൃഷി പുനരുദ്ധാരണ പ്രവ൪ത്തനങ്ങൾ നടപ്പാക്കും.
വനിതാ ലേബ൪ ബാങ്ക് രൂപവത്കരിച്ചാണ് പണികൾ നടത്തുക. പദ്ധതിയുടെ ആദ്യഘട്ടനടത്തിപ്പിൻെറ ഇതുവരെയുള്ള പ്രവ൪ത്തനങ്ങൾ കേന്ദ്ര ഗ്രാമ വികസന സെക്രട്ടറി എസ്.എം.വിജയാനന്ദ് അവലോകനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേ൪ന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.വി. ദാസൻ, സുഹറ മമ്പാട്, കെ. കണ്ടമുത്തൻ, സംസ്ഥാന ഗ്രാമ വികസന കമീഷണ൪ എം. നന്ദകുമാ൪ , മഹിളാകിസാൻ , സശാക്തീകരൺ യോജന എക്സി. ഓഫിസ൪ സി. ചന്ദ്രബാബു തുടങ്ങിയ൪ സംബന്ധിച്ചു. തൃശൂരിൽ 88ഉം പാലക്കാട് 91 ഉം മലപ്പുറത്ത് 100ഉം പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക .
ഇതിനായി പ്രദേശത്തെ 30,000 വനിതകൾക്ക് വിത മുതൽ വിളവെടുപ്പ് വരെ നെൽകൃഷിയുമായി ബന്ധപ്പെട്ട കാ൪ഷിക പ്രവ൪ത്തനങ്ങളിൽ പരിശീലനം നൽകി ബ്ളോക്ക് അടിസ്ഥാനത്തിൽ ലേബ൪ ബാങ്ക് രൂപവത്കരിക്കും. 76, 815 ഹെക്ട൪ പ്രദേശത്ത് പദ്ധതി നടപ്പാക്കുന്നതിലൂടെ 2,30,444 ടൺ നെല്ല് പ്രതിവ൪ഷം അധികം ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം .
ദരിദ്ര സ്ത്രീകളുടെ ജീവിത നിലവാരം ഉയ൪ത്തുക, ഉപജീവന സുരക്ഷ ഉറപ്പാക്കുക , ലേബ൪ ബാങ്കിൽ അംഗങ്ങളായ സ്ത്രീകൾക്കായി സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കുക , ജൈവകൃഷി രീതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉൽപാദനച്ചെലവ് കുറക്കുകതുടങ്ങിയവയും ലക്ഷ്യമിടുന്നുണ്ട.്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
