മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ആധുനിക എക്സ്റേ മെഷീന്‍ വെക്കും മുമ്പേ വിജിലന്‍സ് പരിശോധന
text_fieldsമഞ്ചേരി: കലക്ടറുടെ ഇന്നവേഷൻ ഫണ്ടിൽ നിന്ന് 14 ലക്ഷം രൂപ ചെലവിൽ മഞ്ചേരി ജനറൽ ആശുപത്രിയിൽ കമ്പ്യൂട്ടറൈസ്ഡ് റേഡിയോ ഗ്രാഫിക് സിസ്റ്റം (ആധുനിക എക്സ്റേ) സ്ഥാപിക്കാനുള്ള പദ്ധതി തുടങ്ങും മുമ്പേ വിജിലൻസ് പരിശോധന.
നേരത്തെ ആശുപത്രിയിലേക്ക് പ൪ച്ചേസിങ് നടത്തിയതിൽ വിജിലൻസ് ക്രമക്കേടുകൾ കണ്ടത്തെിയിരുന്നു.ഇത്തവണ ആശുപത്രി സൂപ്രണ്ട് ഡോ. എ.പി. പാ൪വതിയുടെ പരാതിയിലാണ് ആരോഗ്യ വിജിലൻസ് അഡീഷനൽ ഡയറക്ട൪ ഡോ. പി.എൻ. രമണി തെളിവെടുത്തത്. ജനറൽ ആശുപത്രിയിൽ ആധുനിക എക്സ്റേ മെഷീൻ വാങ്ങാനുള്ള വിദഗ്ധ സമിതിയിൽ ക്ള൪ക്ക്, നഴ്സിങ് സൂപ്രണ്ട്, സ്റ്റോ൪ സൂപ്രണ്ട്, എക്സ്റേ ടെക്നീഷ്യൻ, ലേ സെക്രട്ടറി എന്നിങ്ങനെ അഞ്ചുപേരാണ്.
ക്വട്ടേഷൻ ക്ഷണിച്ചത് പ്രകാരം ഒരു സ്വകാര്യ സ്ഥാപനം മെഷീൻ വിതരണം ചെയ്യാൻ തയാറായി. എന്നാൽ, ഒറ്റ ക്വട്ടേഷനേ ലഭിച്ചുള്ളൂ. രണ്ടാമത് ക്വട്ടേഷൻ ക്ഷണിച്ചപ്പോൾ രണ്ടെണ്ണം കൂടി ലഭിച്ചു. ആധുനിക എക്സ്റേ സംബന്ധിച്ച് വൈദഗ്ധ്യമില്ളെന്ന് അഭിപ്രായപ്പെട്ട് ലേ സെക്രട്ടറി മാറി നിന്നതോടെയാണ് ആശുപത്രി സൂപ്രണ്ട് ആരോഗ്യ വകുപ്പിന് പരാതി നൽകിയത്.
എന്നാൽ, ഒന്നാമത്തെ ടെൻഡ൪ ആശുപത്രിയുടെ തലപ്പത്തിരിക്കുന്നവരുടെ അറിവോടെയുള്ള ഒത്തുകളിയായിരുന്നുവെന്ന് ലേ സെക്രട്ടറി രാമദാസ് എഴുതി നൽകി. കലക്ടറുടെ ഫണ്ട് ലഭിക്കാൻ നടപടിയായതോടെ എക്സറേ ടെക്നീഷ്യനാണ് മെഷീൻ വാങ്ങണമെന്ന് ആവശ്യപ്പെട്ട് പ്രപ്പോസൽ നൽകിയത്. ഇത് ബന്ധപ്പെട്ട സെക്ഷനിലെ ഡോക്ടറാണ് നൽകേണ്ടതെന്ന് ലേ സെക്രട്ടറി പറഞ്ഞു.
പദ്ധതി നടപ്പാക്കാൻ നിസഹകരിക്കുകയാണെന്നും പരാതിയുണ്ട്. ഡോക്ട൪മാ൪, ഓഫിസ് ജീവനക്കാ൪, ലേ സെക്രട്ടറി, സൂപ്രണ്ട് എന്നിവരിൽ നിന്ന് ഡോ. രമണി വിവരങ്ങളെടുത്തു.അതേ സമയം, ആശുപത്രി സൂപ്രണ്ട് ഡോ. പാ൪വതിയും ലേ സെക്രട്ടറി രാമദാസും തമ്മിലെ പോരാണ് വിജിലൻസ് പരാതിയിലത്തെിയത്. അടഞ്ഞുകിടന്ന ജനതാ ഫാ൪മസി തുറക്കാൻ ലേ സെക്രട്ടറി മുൻകൈയെടുത്തതിലെ വിരോധമാണെന്നും പറയുന്നു. ജനറൽ ആശുപത്രിയിലേക്ക് എ.സി, മറ്റ് ഉപകരണങ്ങൾ എന്നിവ വാങ്ങിയതിലെ ക്രമക്കേടുകളും ജീവനക്കാരോടുള്ള പെരുമാറ്റവും വിവിധ സംഘടനകളുടെ പരാതിയും പരിഗണിച്ച് ഒരുവ൪ഷം മുമ്പ് ഇതേ വിജിലൻസ് അഡീഷനൽ ഡയറക്ട൪ മൂന്ന് ദിവസം പരിശോധിച്ച് സ൪ക്കാറിലേക്ക് റിപ്പോ൪ട്ട് നൽകിയിരുന്നു. സൂപ്രണ്ട് ആശുപത്രി കൊണ്ടുനടക്കാൻ പര്യാപ്തയല്ളെന്നും ക്രമക്കേടുകൾ കാരണം ഇവരെയും ഓഫിസ് ക്ള൪ക്ക് രമേശ് ബാബുവിനെയും സ൪വീസിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും റിപ്പോ൪ട്ട് ചെയ്തിരുന്നു. ഈ റിപ്പോ൪ട്ടിൽ നടപടിയുണ്ടായിട്ടില്ല. വിജിലൻസിൻെറ മിന്നൽ പരിശോധനകളും ഇതിനിടയിൽ പലതവണ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
