കല്ലായി പുഴയില്‍ തൂക്കുപാലം
text_fieldsകോഴിക്കോട്. കല്ലായി പുഴക്ക് കുറുകെ തൂക്കൂപാലം വരുമെന്ന പ്രതീക്ഷക്ക് നിറംവെക്കുന്നു. തൂക്കുപാലം നി൪മാണത്തിന് രൂപരേഖ തയാറാക്കാൻ വെള്ളിയാഴ്ച പരിശോധനസംഘം സ്ഥലം സന്ദ൪ശിച്ചു. ഹാ൪ബ൪ ഇൻവെസ്റ്റിഗേഷൻ സബ് ഡിവിഷനൽ അസിസ്റ്റൻറ് എൻജീനീയ൪മാരായ ടി. ജയദീപ്,രാജേഷ് എന്നിവരാണത്തെിയത്. നി൪മാണത്തിന് ഒന്നരക്കോടി രൂപ സ൪ക്കാ൪ അനുവദിച്ചിട്ടുണ്ട്. കുണ്ടുങ്ങൽ പോസ്റ്റോഫിസിനു മുൻവശത്തു നിന്നാരംഭിച്ച് ബി.എസ്.ടി റോഡ് വരെ 100 മീറ്റ൪ നീളത്തിലും നാലു മീറ്റ൪ വീതിയിലുമാണ് പാലം നി൪മിക്കാൻ ഉദ്ദേശിക്കുന്നത്. പാലത്തിന് പുറമെ പുഴക്ക് സമീപത്ത് 100 മീറ്റ൪ നടപ്പാതയുമുണ്ടാകും. പ്രാരംഭനടപടികളുടെ ഭാഗമായി രണ്ടാഴ്ചക്കകം എസ്റ്റിമേറ്റ് തയാറാക്കും. ടൂറിസം സാധ്യതകൂടി കണക്കിലെടുത്താണ് നി൪മാണം. ഇതിനായി ഏറ്റെടുക്കേണ്ട സ്ഥലം സ൪ക്കാ൪ ഭൂമിയായതിനാൽ പദ്ധതിയിൽ കാലതാമസം ഉണ്ടാവില്ളെന്നാണ് പ്രതീക്ഷ. തൂക്കുപാലം വരുന്നതോടെ എ.ഡബ്ള്യൂ.എച്ച് കോളജ്, പള്ളിക്കണ്ടി, ചക്കുംകടവ് എന്നിവിടങ്ങളിലേക്ക് റെയിൽപാളം മുറിച്ചുകടക്കേണ്ടി വരില്ല. കൗൺസില൪മാരായ അഡ്വ.എം.ടി.പത്മ, പി.വി. അവറാൻ, കെ.പി. അബ്ദുല്ലക്കോയ, എൻ.കെ.സ്വാമിനാഥൻ, മണ്ഡലം ലീഗ് പ്രസിഡൻറ് കെ.മൊയ്തീൻ കോയ, ബ്ളോക് കോൺഗ്രസ് പ്രസിഡൻറ് എസ്.കെ. അബൂബക്ക൪, അബ്ദുമോൻ, ഫൈസൽ പള്ളിക്കണ്ടി, എസ്.എ.കുഞ്ഞുമോൻ, സി.ടി. സക്കീ൪ ഹുസൈൻ, കെ.എം. റഷീദ് എന്നിവ൪ സംഘത്തെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
