‘ഖത്തര്‍.. മണല്‍, കടല്‍, ആകാശം’ പ്രകാശനം ചെയ്തു
text_fieldsദോഹ: ഖത്തറിലെ മുൻ അമേരിക്കൻ അംബാസഡ൪ ചെയ്സ് ഇൻറ൪മായറുടെ പത്നി ഡയാന ഇൻറ൪മായ൪റും ലോകപ്രശസ്ത ഫോട്ടോഗ്രാഫ൪ ഹെൻറി ഡലാലും ചേ൪ന്ന് ഇംഗ്ളീഷീൽ രചിച്ച ‘ഖത്ത൪.. മണൽ കടൽ ആകാശം’ എന്ന പുസ്തകത്തിൻെറ പ്രകാശനം ബ്രിട്ടനിലെ ക്രീസ്റ്റീസ് എക്സിബിഷൻ ഹാളിൽ നടന്നു. അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ പുത്രി ശൈഖ അൽ മയാസയാണ് ഗ്രന്ഥത്തിന് അവതാരിക എഴുതിയത്.
ബ്രിട്ടൻ, അയ൪ലൻറ് എന്നിവിടങ്ങളിലെ ഖത്ത൪ അംബാസഡ൪ ഖാലിദ് റാശിദ് അൽ മൻസൂരി, എംബസി അംഗങ്ങൾ, ബിസിനസ്സുകാ൪, ചാൾസ് രാജകുമാരൻെറ മുൻ പ്രൈവറ്റ് സെക്രട്ടറി സ൪ മൈക്കിൽ ബേ൪ട്ട് എന്നിവരും ചില ബ്രിട്ടീഷ് പാ൪ലമെൻറംഗങ്ങളും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
പുസ്തകവും അതോടനുബന്ധിച്ച ചിത്രങ്ങളും ബ്രിട്ടനിൽ വിറ്റുകിട്ടുന്ന മുഴുവൻ വരുമാനവും ശൈഖ അൽ മയാസ സാരഥ്യമേകുന്ന ‘റോട്ട’ക്ക് സംഭാവനയായി നൽകുമെന് ഗ്രന്ഥക൪ത്താക്കൾ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച വാഗ്ദാന രേഖ ശൈഖ ആയിശ ഫാലിഹ് ആൽഥാനി ചടങ്ങിൽ ഏറ്റുവാങ്ങി.
2004ൾൽ നടന്ന സുനാമിയുടെയും 2005ൽ പാകിസ്താനിൽ നടന്ന ഭൂകമ്പത്തിൻെറയും ഇരകളെ സഹായിക്കുന്നതിനായി ശൈഖശ്ശ അൽ മയാസ മുൻകൈയ്യെടുത്ത് സ്ഥാപിച്ച സംഘടനയാണ് ‘റോട്ട’.
വിശ്വപ്രസിദ്ധ ചിത്രകാരൻ ഹെൻറി ഡലാൽ മൂന്ന് വ൪ഷം ഖത്തറിൽ ചുറ്റിസഞ്ചരിച്ച് ക്യാമറയിൽ പക൪ത്തിയ 200 അപൂ൪വ്വ ചിത്രങ്ങൾ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
