അരൂ൪: ഒരാഴ്ചക്കിടെ അരൂരിനെ നടുക്കി രണ്ട് അപകട മരണങ്ങൾ. ഞായറാഴ്ച രാത്രി പിതാവിൻെറ ഒക്കത്തിരുന്ന കുട്ടി വാഹനത്തിൻെറ അടിയിലേക്ക് തെറിച്ചുവീണ് മരിച്ച സംഭവത്തിൻെറ ഞെട്ടലിൽ നിന്ന് ഉണരുന്നതിന് മുമ്പാണ് ബുധനാഴ്ച വീണ്ടുംഅപകടം അരൂരിനെ ഞെട്ടിച്ചത്.
അരൂ൪ കളത്തനാട്ടിൽ വിജയകുമാറിൻെറ 11 വയസ്സുള്ള മകൻ അരുൺ വിജയ് സൂപ്പ൪ ഫാസ്റ്റ് ബസിടിച്ച് മരിച്ച വാ൪ത്ത കേട്ടാണ് ബുധനാഴ്ച അരൂ൪ ഉണ൪ന്നത്.
കുമ്പളം ജങ്ഷനിൽ ദേശീയപാതയിൽ നിന്നും അകന്നുള്ള സ൪വീസ് റോഡിൻെറ അരികിലെ പച്ചക്കറിക്കടയുടെ മുന്നിലാണ് അരുൺ വിജയ് നിന്നിരുന്നത്. പോ൪ട്ട് ട്രസ്റ്റിൻെറ കേന്ദ്രീയ വിദ്യാലയത്തിൽ ആറാംക്ളാസിൽ പഠിക്കുന്ന അരുണിൻെറ സ്കൂൾ ബസ് ഇവിടെ എത്തുകയാണ് പതിവ്. ബസ് എത്തുന്നതിന് മുമ്പ് മരണം അരുൺ വിജയിനെ കൂട്ടിക്കൊണ്ടുപോയി. സംഭവമറിഞ്ഞ് ഒട്ടേറെപ്പേ൪ എത്തിയിരുന്നു.
വൈകുന്നേരം മൂന്നിന് അരൂരിലെ അരുണിൻെറ വീട്ടിൽ നടന്ന സംസ്കാര ചടങ്ങിലും നിരവധിപേ൪ പങ്കെടുത്തു. കൂടെ പഠിക്കുന്ന കുട്ടികളും അധ്യാപകരുമെല്ലാം നിയന്ത്രിക്കാനാകാതെ വാവിട്ടുകരയുകയായിരുന്നു. മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും കുഴങ്ങി. ഞായറാഴ്ച രാത്രിയാണ് കുത്തിയതോട് സ്വദേശി നൗഫലിൻെറ രണ്ടരവയസ്സുള്ള മകൻ ദേശീയപാതയിൽ മരിച്ചത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2012 1:53 PM GMT Updated On
date_range 2012-07-12T19:23:20+05:30അരൂരിനെ നടുക്കി വീണ്ടും അപകടം: അരുണ്‍ വിജയിന് വിട
text_fieldsNext Story