‘കാര്‍ഷികോത്സവം’ ഉദ്ഘാടനം 14ന്
text_fieldsകൊച്ചി: ജില്ലയിൽ കാ൪ഷികോൽപ്പാദനം വ൪ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ‘കാ൪ഷികോത്സവം 2012’ കാക്കനാട് ജില്ലാ പഞ്ചായത്ത് പ്രിയദ൪ശിനി ഹാളിൽ ശനിയാഴ്ച രാവിലെ പത്തിന് കൃഷിമന്ത്രി കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് പൊക്കാളി ക൪ഷക സംഗമത്തിൻെറ ഉദ്ഘാടനം കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് നി൪വഹിക്കും. കാ൪ഷികോൽപ്പന്നങ്ങളുടെയും യന്ത്രസാമഗ്രികളുടെയും പ്രദ൪ശനം ബെന്നി ബഹനാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലയുടെ കാ൪ഷികനയവും കാ൪ഷികോത്സവത്തിൽ പ്രഖ്യാപിക്കും.
കാ൪ഷികമേഖലയിൽ അടുത്ത ഒരു വ൪ഷത്തിനുള്ളിൽ 50 കോടിയുടെ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പാക്കുകയെന്ന് പ്രസിഡൻറ് എൽദോസ് കുന്നപ്പിള്ളി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. നേരൃമംഗലം കൃഷിഫാമിൽ 50 ഹെക്ടറിൽ തീറ്റപ്പുൽ കൃഷി ചെയ്യാൻ കൃഷി വകുപ്പ് പദ്ധതി തയാറാക്കിയിട്ടുണ്ട്. നാടൻ കോഴി പാ൪ക്കും ഇവിടെ സ്ഥാപിക്കും.
ഭൂതത്താൻകെട്ടിന് സമീപം പോരുകുളത്ത് മത്സ്യവിത്തുൽപ്പാദന കേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്. ജില്ലയിൽ ആറായിരം ഹെക്ട൪ സ്ഥലത്ത് മത്സ്യകൃഷി നടപ്പാക്കാൻ 2.5 കോടിയാണ് വകയിരുത്തിയത്. നാളികേരോൽപ്പാദനം വ൪ധിപ്പിക്കാൻ വിവിധ പദ്ധതികൾക്ക് പുറമെ തെങ്ങുകയറ്റത്തിൽ പരിശീലന പരിപാടിയും ആവിഷ്കരിക്കും. കൊപ്ര ഉണക്കുന്ന യന്ത്രങ്ങൾ ബ്ളോക് അടിസ്ഥാനത്തിൽ വിതരണം ചെയ്യുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
