ബഷീറിന് നഗരത്തില്‍ സ്മാരകം: പ്രതീക്ഷയുണരുന്നു
text_fieldsകോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന് കോഴിക്കോട്ട് സ്മാരകം പണിയാനുള്ള പ്രവ൪ത്തനങ്ങൾ വീണ്ടും സജീവമാകുന്നു. ബേപ്പൂ൪ സുൽത്താൻെറ സ്മാരകത്തിന് നഗരത്തിൽ സ്ഥലം കണ്ടുപിടിച്ച് പ്രവ൪ത്തനം തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കാൻ കലക്ട൪ കെ.വി. മോഹൻകുമാ൪ വിളിച്ചുചേ൪ക്കുന്ന യോഗം 21 ന് രാവിലെ 11ന് കലക്ടറ്റേിൽ നടക്കും.
എം.പിയും മേയറും എം.എൽ.എയുമടക്കമുള്ളവ൪ യോഗത്തിൽ പങ്കെടുക്കും. കോഴിക്കോട്ട് ബഷീറിന് സ്മാരകം പണിയുമെന്ന് മന്ത്രി കെ.സി. ജോസഫ് കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു.
ടി.എ. അഹമ്മദ് കബീ൪ എം.എൽ.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. നഗരത്തിൽ ഒരേക്ക൪ സ്ഥലം ലഭ്യമാകുന്നതോടെയാണ് സ്മാരകം പണിയുകയെന്നും മന്ത്രി വ്യക്തമാക്കി.
എവിടെയാണ് സ്മാരകം പണിയേണ്ടതെന്ന് ഇനിയും തീരുമാനമായിട്ടില്ല. നഗരത്തിൽ മൂന്നിടത്ത് ഇതിനായുള്ള ഭൂമി കണ്ടിരുന്നുവെങ്കിലും തീരുമാനമാകാതെ നീളുകയായിരുന്നു. അശോകപുരത്ത് സ്ഥലം ഒഴിവുണ്ടായിരുന്നുവെങ്കിലും കുറച്ചുഭാഗം കോസ്റ്റ്ഗാ൪ഡ് കെട്ടിടങ്ങൾക്കായി നീക്കിവെക്കേണ്ടി വന്നു. ബഷീ൪ സ്മാരകം നി൪മിക്കാനായുള്ള സമിതി നേരത്തേ നിലവിലുള്ളതാണ്. സാംസ്കാരിക മന്ത്രി ചെയ൪മാനും എം.ടി. വാസുദേവൻ നായ൪ വൈസ് ചെയ൪മാനും കലക്ട൪ ട്രഷററുമായ കമ്മിറ്റിയാണ് നിലവിലുള്ളത്. സ്മാരകം പണിയാൻ സ൪ക്കാ൪ അനുവദിച്ച 50 ലക്ഷം രൂപ സമിതിയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട്. എന്നിട്ടും സ്ഥലം കിട്ടാതെ സ്മാരകം നീണ്ടുപോകുന്നതിനെ തുട൪ന്നാണ് കലക്ട൪ യോഗം വിളിച്ചത്. ബഷീറിന് ഏറെ ഇഷ്ടമുണ്ടായിരുന്ന ഹിന്ദുസ്ഥാനി സംഗീതത്തിനുള്ള പഠനകേന്ദ്രം, മ്യൂസിയം, ബഷീ൪ ഗവേഷണ കേന്ദ്രം തുടങ്ങി സ്മാരകത്തിൽ ഒരുക്കേണ്ട കാര്യങ്ങളെപ്പറ്റി നിരവധി അഭിപ്രായങ്ങൾ ഉയ൪ന്നിട്ടുണ്ട്. മാനാഞ്ചിറ ലൈബ്രറിയുടെ സമീപത്തെ ബഷീ൪ റോഡാണ് ഇപ്പോൾ നഗരത്തിൽ മലയാളത്തിൻെറ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനുള്ള സ്മാരകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
