കോഴിക്കോട്: ദാ൪ശനിക പുസ്തകങ്ങളുടെയും വൈജ്ഞാനിക പുസ്തകങ്ങളുടെയും പഠനങ്ങളുടെയും അതുല്യ ശേഖരവുമായി ദാ൪ശനിക പുസ്തകമേളക്ക് തുടക്കമായി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പൊലീസ് ക്ളബ് ഹാളിൽ സംഘടിപ്പിച്ച പുസ്തകമേള ചരിത്രകാരൻ എം.ജി.എസ്. നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രഫ. ജി. ബാലകൃഷ്ണൻ നായരുടെ ‘വസിഷ്ഠ സുധ’ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് എം.ജി.എസ്. നാരായണൻ ഡോ. കെ.വി. തോമസിനു നൽകി പ്രകാശനം ചെയ്തു.
ദാ൪ശനിക പുസ്തകങ്ങൾക്കു പുറമേ മഹാന്മാരുടെ ലഘുജീവചരിത്ര പരമ്പര, ആരോഗ്യപുസ്തക കോ൪ണ൪, പരിസ്ഥിതി പുസ്തകങ്ങൾ, കാ൪ഷിക പുസ്തകങ്ങൾ എന്നിങ്ങനെ 600ഓളം തലക്കെട്ടിലുള്ള പുസ്തകങ്ങൾ പ്രദ൪ശിപ്പിച്ചിട്ടുണ്ട്. 20 ശതമാനം മുതൽ 60 ശതമാനം വരെ വിലക്കിഴിവുണ്ട്.
അസി. ഡയറക്ട൪ കൃഷ്ണകുമാ൪ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുസ്തകോത്സവത്തിന് ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ ഖാദ൪ പാലാഴി, കെ.എം. രാധ എന്നിവ൪ ആശംസകള൪പ്പിച്ചു. എ.പി. രാധാകൃഷ്ണൻ സ്വാഗതവും അനീഷ് വല്ലേ്യടത്ത് നന്ദിയും പറഞ്ഞു. പുസ്തകമേള ജൂലൈ 14 വരെ തുടരും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2012 12:09 PM GMT Updated On
date_range 2012-07-11T17:39:44+05:30അറിവിന്റെ നിറവില്‍ ദാര്‍ശനിക പുസ്തകോത്സവം
text_fieldsNext Story