അമ്പലപ്പുഴ: ജീവിത പ്രാരബ്ധങ്ങൾക്കിടയിൽ പ്രിയതമയെ രോഗം കീഴടക്കിയപ്പോൾ രണ്ട് കുട്ടികളുമായി കനിവുള്ളവരുടെ സഹായം തേടുകയാണ് അജി. ഇരുവൃക്കകളും തകരാറിലായ ഭാര്യ അമ്പിളിക്ക് മാതാവ് വൃക്ക നൽകാൻ തയാറാണെങ്കിലും അതിനുവേണ്ട ചികിത്സക്ക് പണമില്ല.
ഓട്ടോറിക്ഷാ ഓടിച്ചുകിട്ടുന്ന പണം നിത്യച്ചെലവിനുപോലും തികയുന്നുമില്ല. കനിവുള്ള മനസ്സുകളുടെ സഹായം ആശ്വാസമാകുന്നതും കാത്തിരിക്കുകയാണ് തകഴി പഞ്ചായത്ത് ആറാം വാ൪ഡ് വിരുപ്പാലയിൽ നാലുപറ കുടുംബം. സമീപത്തെ ബേക്കറിയിൽ കണക്കെഴുതാൻ പോകുന്നതിനിടെയാണ് അമ്പിളിയുടെ ഒരു വൃക്കയിൽ തകരാ൪ കണ്ടത്തെിയത്. ഇതിന് ചികിത്സ നടത്തിവരവെയാണ് രണ്ടാമത്തെ വൃക്കക്കും തകരാ൪ കണ്ടത്തെിയത്. വൃക്ക മാറ്റിവെക്കുകയാണ് ഇനി പരിഹാരം. ചികിത്സക്ക് ലക്ഷങ്ങൾ വേണം. കുറഞ്ഞത് അഞ്ചുലക്ഷം രൂപയെങ്കിലും ആശുപത്രിയിൽ അടക്കണം. ദിവസം തള്ളിനീക്കാൻ പാടുപെടുന്ന അജിക്ക് മക്കളുടെ പഠനത്തിനുപോലും പണം തികയാത്ത അവസ്ഥയിലാണ് അമ്പിളിയെ രോഗം കീഴടക്കിയത്. അഞ്ചിൽ പഠിക്കുന്ന മൂത്തമകൾ അനിലയുടെയും ഇളയമകൾ അഖിലയുടെയും കൊച്ചുകൊച്ച് ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിയുന്നില്ല. എട്ടുസെൻറ് ഭൂമിയിൽ ഓലമേഞ്ഞ പലകതറച്ച വീട്ടിലാണ് കുടുംബം കഴിയുന്നത്. ഇവരുടെ പ്രയാസങ്ങൾ കണ്ട് പഞ്ചായത്ത് അമ്പിളിക്ക് കാറ്റും മഴയുമേൽക്കാതെ കിടക്കാൻ രണ്ട് മുറികൾ നി൪മിച്ചുവരികയാണ്.
അതിൻെറ ഭിത്തി തേക്കുകയോ കതകോ ജനലോ പിടിപ്പിക്കുകയോ ചെയ്തിട്ടില്ല. രോഗബാധിതയായപ്പോൾ അമ്പിളിയുടെ ജോലിയും ഇല്ലാതായി. ഇപ്പോൾ ആഴ്ചയിൽ മരുന്നിനും ഇഞ്ചക്ഷനുമായി ആയിരത്തിലേറെ രൂപ കണ്ടത്തെണം. അടിയന്തരമായി വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുകയും വേണം. സന്മനസ്സുള്ളവ൪ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അജിയും കുടുംബവും. അമ്പിളിയും അജിയും ചേ൪ന്ന് സൗത്ത് ഇന്ത്യൻ ബാങ്കിൻെറ എടത്വ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പ൪: 0531 0530 00005293, IFSC Code SIDL 0000531. മൊബൈൽ നമ്പ൪- 9946862554.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2012 11:08 AM GMT Updated On
date_range 2012-07-11T16:38:30+05:30അമ്പിളിക്ക് മാതാവ് വൃക്ക നല്‍കും, വേണ്ടത് ചികിത്സക്ക് പണം
text_fieldsNext Story