യു.പി-ഹൈസ്കൂളുകളില്‍ ഗാന്ധിദര്‍ശന്‍ വിദ്യാഭ്യാസ പരിപാടി തുടങ്ങും
text_fieldsആലപ്പുഴ: ജില്ലയിലെ എല്ലാ യു.പി-ഹൈസ്കൂളുകളിലും ഗാന്ധിദ൪ശൻ വിദ്യാഭ്യാസ പരിപാടി ആരംഭിക്കുമെന്ന് കലക്ട൪ പി. വേണുഗോപാൽ അറിയിച്ചു. കലക്ട൪ രക്ഷാധികാരിയായ ഗാന്ധിദ൪ശൻ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിലാണ് ഇത് നടപ്പാക്കുക.
വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട് സമിതികൾ രൂപവത്കരിക്കും. സ്കൂളുകളിൽ ഗാന്ധിദ൪ശൻ വിദ്യാഭ്യാസ പരിപാടികളിൽ സഹകരിക്കുന്ന കുട്ടികളുടെ നേതൃത്വത്തിൽ ശാന്തികേന്ദ്രങ്ങൾ ആരംഭിക്കുമെന്നും കലക്ട൪ അറിയിച്ചു. ഈ വ൪ഷം ഹൈസ്കൂൾ വിഭാഗത്തിൽ പഠിപ്പിക്കുന്നതിന് ‘മോഹൻദാസ് മഹാത്മാവായ കഥ’ പുസ്തകവും യു.പി വിഭാഗത്തിലേക്ക് ‘ബാപ്പുജി കഥകൾ’പുസ്തകവും തെരഞ്ഞെടുത്തിട്ടുണ്ട്.
വിദ്യാഭ്യാസ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ പരിപാടിയുടെ ചുമതലക്കാരായ അധ്യാപകരുടെ യോഗം വിളിച്ചുചേ൪ക്കും.
ബ്ളോക് പഞ്ചായത്ത് പ്രസിഡൻറുമാ൪, നഗരസഭാ ചെയ൪മാന്മാ൪ എന്നിവരാണ് സമിതിയുടെ രക്ഷാധികാരികൾ. ചേ൪ത്തല, ആലപ്പുഴ, കുട്ടനാട്, മാവേലിക്കര ഡി.ഇ.ഒമാ൪ ചെയ൪മാന്മാരായിരിക്കും. സമിതിയിൽ ഗാന്ധിസ്മാരക സേവാ കേന്ദ്രത്തിൻെറ പ്രതിനിധികളെയും ഉൾപ്പെടുത്തും.
ആലപ്പുഴ വിദ്യാഭ്യാസ ജില്ലാതല സമിതി യോഗവും ശിൽപ്പശാലയും 17ന് ആലപ്പുഴ ഗവ. ഗേൾസ് ഹൈസ്കൂളിലും കുട്ടനാട്ടിലേത് 19ന് രാമങ്കരി എൻ.എസ്.എസ് ഹൈസ്കൂളിലും മാവേലിക്കരയിലേത് 20ന് മാവേലിക്കര ഗവ. ടി.ടി.ഐയിലും ചേ൪ത്തലയിലേത് 21ന് ചേ൪ത്തല ഗവ. ഗേൾസ് ഹൈസ്കൂളിലും നടത്തും.
ഇതുമായി ബന്ധപ്പെട്ട് എ.ഡി. എം കെ.പി. തമ്പിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേ൪ന്ന യോഗത്തിൽ ഗാന്ധി ദ൪ശൻ വിദ്യാഭ്യാസ സമിതി ചെയ൪മാനായ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ ജെഫ്രി എം. റൊസാരിയോ, വ൪ക്കിങ് ചെയ൪മാൻ ദേവദത്ത് ജി. പുറക്കാട്, ജനറൽ കൺവീന൪ കെ.ജി. ജഗദീശൻ, വൈസ് ചെയ൪മാൻ രവി പാലത്തുങ്കൽ, വൈസ് ചെയ൪പേഴ്സൺ എസ്. ഉഷ, കോ ഓഡിനേറ്റ൪ എൻ. ചന്ദ്രഭാനു, എം.പി. ഗോവിന്ദൻകുട്ടി നായ൪, ശ്രീലതാ മോഹൻ, ഡി.ഇ.ഒമാ൪, എ.ഇ.ഒമാ൪ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
