പൊളളലേറ്റ് യുവതിയുടെ മരണം; കൊലപാതകമെന്ന് മാതാവ്
text_fieldsപുൽപള്ളി: എരിയപ്പളളി റേഷൻകടക്കടുത്തെ ഗാന്ധിനഗ൪ കോളനിയിലെ ശ്രീജ (33) പൊളളലേറ്റ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് മാതാവ് അരിശേരി വീട്ടിൽ ഇന്ദിര പറഞ്ഞു. ശ്രീജ കൊല്ലപ്പെട്ടതാണെന്നും മാതാവ് ആരോപിച്ചു. ജൂൺ 28നാണ് കോളനിയിലെ വീട്ടിൽ മകൾക്ക് തീപ്പൊളളലേറ്റത്. തുട൪ന്ന് നാട്ടുകാ൪ പുൽപള്ളിയിലും ബത്തേരി ആശുപത്രിയിലും എത്തിച്ചു. എന്നാൽ അപകടനിലയിലായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ശ്രീജയുടെ ഭ൪ത്താവ് സുകുമാരനെ ഭയന്നാണ് പൊലീസിനോട് മൊഴി മാറ്റിയത്. 15 വ൪ഷം മുമ്പ് വിവാഹം കഴിഞ്ഞ ശ്രീജയെ ഭ൪ത്താവ് മ൪ദിച്ചിരുന്നതായി മാതാവ് അറിയിച്ചു. മദ്യപിച്ചത്തെിയ ഭ൪ത്താവ് മ൪ദിക്കുകയും മകളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊടുത്തെന്നുമാണ് ആരോപണം. ആശുപത്രിയിൽ എത്തിയ മാതാവിനോട് ശ്രീജ ഈ വിവരങ്ങൾ പറഞ്ഞിരുന്നത്രെ. ഭ൪ത്താവിൻെറ ശല്യം സഹിക്കാൻ കഴിയാതെ ഒരു വ൪ഷം മുമ്പ് ശ്രീജ വീടുവിട്ട് ബത്തേരി കുപ്പാടിയിലെ വീട്ടിൽ ജോലിക്ക് നിന്നിരുന്നു. പൊലീസിനെയും കോടതിയെയും ഇനി ഒരു പ്രശ്നവും ഉണ്ടാക്കില്ളെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് സുകുമാരൻ വീണ്ടും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. മുഖ്യമന്ത്രിക്കും ഉയ൪ന്ന പൊലീസ് ഉദ്യോഗസ്ഥ൪ക്കും ഇന്ദിര പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
