അഴിമുഖം കടക്കുന്നതിനിടെ വള്ളം മറിഞ്ഞ് തകര്‍ന്നു; തൊഴിലാളികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി
text_fieldsചാലിയം: ചൊവ്വാഴ്ച രാവിലെയുണ്ടായ കടൽക്ഷോഭത്തിൽ ചാലിയം അഴിമുഖത്ത് വള്ളം മറിഞ്ഞ് തക൪ന്നു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും ലക്ഷങ്ങൾ വിലവരുന്ന വലയും രണ്ട് എൻജിനുകളും മീനും നഷ്ടപ്പെട്ടു. കടലിൽ ഒഴുകിപ്പോയ വള്ളം പിന്നീട് കപ്പലങ്ങാടിക്ക് സമീപം പാറക്കൂട്ടത്തിലിടിച്ച് തക൪ന്നു. മൊത്തം ആറുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി തൊഴിലാളികൾ പറഞ്ഞു. ഫിഷറീസ് കൺട്രോൾ റൂം വക ഗോൾഡൻ ബോട്ടിൽ കയറി രക്ഷാപ്രവ൪ത്തനത്തിന് ചാലിയം സ്വദേശികളായ വി.സി. സുബൈ൪, ടി.കെ. ശിഹാബ്, ടി.കെ. സക്കീ൪ എന്നിവ൪ നേതൃത്വം നൽകി. ഇവ൪ കടലിൽ ചാടിയാണ് മറിഞ്ഞ ‘അൽമസ്ക്കൂ൪’ വള്ളത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. വള്ളമുടമ താനൂ൪ ഉസ്മാൻ കടപ്പുറം പാണ്ടിക്കടവത്ത് സുബൈ൪ (45), ഇടക്കടപ്പുറം നിസാ൪ (37), വാക്കാട് സൈനുദ്ദീൻ (42) എന്നിവരാണ് വള്ളത്തിൽനിന്ന് തെറിച്ച് കടലിൽ വീണത്. ഇവരെ ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് ബീച്ചാശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പൊന്നാനി ഭാഗത്തുനിന്ന് പോയ വള്ളം മത്സ്യവുമായി ചാലിയം ഫിഷ് ലാൻഡിങ് സെൻററിലേക്കുള്ള വരവിലാണ് അപകടം. ഈ സമയത്ത് ഒരു ഡസനോളം വള്ളങ്ങൾ അഴിമുഖം കടക്കാനുണ്ടായിരുന്നെങ്കിലും രക്ഷാബോട്ടിൻെറയും പ്രവ൪ത്തകരുടെയും സഹകരണംകൊണ്ടാണ് അപകടം കൂടുതലുണ്ടാകാതിരുന്നത്.
കടലിൽ സഹായം വാഗ്ദാനം ചെയ്ത് തീരദേശ പൊലീസ്, കോസ്റ്റ് ഗാ൪ഡ് ഒക്കെയുണ്ടെങ്കിലും നി൪ണായക സമയങ്ങളിൽ നാട്ടുകാ൪തന്നെ രക്ഷകരായെത്തേണ്ട അവസ്ഥയിലാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അതിനിടെ ചാലിയത്തുനിന്നുപോയ ഒരു വള്ളം രാത്രിയും തിരിച്ചത്തൊത്തത് ആശങ്ക പരത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയോടെ കടൽ ശാന്തമായതാണ് ആശ്വാസം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
