ഖത്തര്‍ ജനസംഖ്യാദിനം ആചരിക്കുന്നു
text_fieldsദോഹ: ലോക ജനസംഖൃാ ദിനം ഇന്ന് ഖത്ത൪ വിപുലമായ ബോധവത്ക്കരണ പരിപാടികളോടെ ആചരിക്കും.
‘പ്രജനനാരോഗ്യ സേവനങ്ങൾ എല്ലാവ൪ക്കും’ എന്നതാണ് ഈ വ൪ഷത്തെ ദിനാചരണത്തിൻെറ മുദ്രാവാകൃം. ജനസംഖ്യാ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച ബോധവത്രണത്തിനാണ് വ൪ഷം തോറും ഈ ദിനം ആചരിക്കുന്നത്.
രാജ്യത്തിൻെറ ജനസംഖൃാ നയവുമായി ബന്ധപ്പെട്ട പദ്ധതികളും പരിപാടികളും കൃത്യമായി നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ തങ്ങൾ ശ്രമിക്കുമെന്ന് ജനസംഖ്യ സ്ഥിരം സമിതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
പ്രജനനാരോഗ്യ സേവന രംഗത്ത് ഖത്ത൪ ഇതിനകം വൻ മുന്നേറ്റം നടത്തിയിട്ടുണ്ട്. പ്രജനനാരോഗ്യ രംഗത്ത് രാജ്യം നൽകുന്ന മികച്ച സേവനങ്ങൾ ഗ൪ഭം, പ്രസവം തുടങ്ങിയ കാരണങ്ങളാലുള്ള മാതൃമരണനിരക്ക് കുറക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. വ൪ഷത്തിൽ മൂന്ന് മാതൃമരണങ്ങൾ എന്ന 2005ലെ നിരക്ക് 2010ൽ എത്തിയപ്പോൾ ഒന്ന് മാത്രമായി ചുരുങ്ങിയെന്നും പത്രക്കുറിപ്പ് വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
