നിയമം ലംഘിച്ച് രാജ്യത്ത് തങ്ങിയ 138 പേര്‍ പിടിയില്‍
text_fieldsദുബൈ: നിയമം ലംഘിച്ച് രാജ്യത്ത് തങ്ങിയ 138 പേരെ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ പിടികൂടി. ഇവ൪ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇതിൽ 108 പേരെ അബൂദബിയിൽ നിന്നും 30 പേരെ അജ്മാനിൽ നിന്നുമാണ് പിടികൂടിയത്. താമസ കുടിയേറ്റ മന്ത്രാലയവും കുറ്റാന്വേഷണ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച പരിശോധനയിലാണ് ഇവ൪ പിടിയിലായത്. പിടിക്കപ്പെട്ടവരിലധികലും ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. അബൂദബിയിലെ മുസഫ വ്യവസായ മേഖലയിൽ നിന്നാണ് 108 ആളുകൾ പിടിയിലായത്. അജ്മാനിൽ പിടിക്കപ്പെട്ടവരിൽ 28 പേ൪ വീട്ടുജോലിക്കാരികളാണ്. തൊഴിലുടമയിൽ നിന്ന് ഒളിച്ചോടിയവരും വിസ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവരുമാണ് ഇവരിലധികവും. പലരുടെയും കൈവശം യാതൊരു വിധ രേഖകളും ഉണ്ടായിരുന്നില്ല.
ഇത്തരം പരിശോധനകൾ വീണ്ടും തുടരുമെന്നും നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവരെ പിടികൂടി നാടുകടത്തുമെന്നും താമസ കുടിയേറ്റ മന്ത്രാലയം അസി. അണ്ട൪ സെക്രട്ടറി മേജ൪ ജനറൽ നാസ൪ അൽ അവാദി പറഞ്ഞു. ഇത്തരക്കാ൪ക്ക് അഭയവും മറ്റ് സഹായവും നൽകി രാജ്യത്ത് തുടരാൻ അനുവദിക്കരുതെന്നും അങ്ങിനെ ചെയ്യുന്നത് ശിക്ഷാ൪ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
