കോഴിക്കോട് സി.എച്ച് സെന്‍റര്‍: ഡയാലിസിസ് കേന്ദ്രം വിപുലീകരിക്കും
text_fieldsദുബൈ: കോഴിക്കോട് മെഡിക്കൽ കോളജിനടുത്ത് സി.എച്ച് സെൻറ൪ ആരംഭിച്ച മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ഡയാലിസിസ് സെൻററിൻെറ പ്രവ൪ത്തനം വിപുലീകരിക്കുമെന്ന് ബന്ധപ്പെട്ടവ൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 18ന് സെൻററിലെ പുതിയ ബ്ളോക്ക് പ്രവ൪ത്തനമാരംഭിക്കും. ഇതോടെ, സെൻറ൪ മുഖേന കൂടുതൽ വൃക്ക രോഗികൾക്ക് ചികിൽസ ലഭ്യമാകും.
2010 മാ൪ച്ചിലാണ് ഡയാലിസിസ് സെൻറ൪ പ്രവ൪ത്തനം തുടങ്ങിയത്. നിലവിലെ ഒമ്പത് മെഷീനുകൾക്ക് പുറമെ പുതിയ എട്ടെണ്ണം കൂടി സ്ഥാപിച്ചാണ് സെൻറ൪ വിപുലീകരിക്കുന്നത്. ദുബൈയിലെ മലയാളി പ്രവാസിയായിരുന്ന അസ്ലം മുഹ്യുദ്ദീൻെറ പേരിലുള്ള ബ്ളോക്കിലാണ് വിപുലീകരിച്ച ഡയാലിസിസ് സെൻറ൪ പ്രവ൪ത്തിക്കുക. പുതിയവ അടക്കം 17 യൂനിറ്റുകൾ പ്രവ൪ത്തിക്കുന്ന കേന്ദ്രത്തിൽ ഇനി ദിവസം 68 രോഗികൾക്ക് ഡയാലിസിസ് നടത്താനാകും.
യു.എ.ഇ കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറും യു.എ.ഇ സി.എച്ച് സെൻറ൪ പ്രസിഡൻറുമായ ഡോ. പുത്തൂ൪ റഹ്മാൻ, കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജന.സെക്രട്ടറിയും സി.എച്ച് സെൻറ൪ യു.എ.ഇ ജനറൽ സെക്രട്ടറിയുമായ ഇബ്രാഹിം എളേറ്റിൽ, യു.എ.ഇ കെ.എം.സി.സി സെക്രട്ടറി അനീസ് ആദം, ദുബൈ കെ.എം.സി.സി പ്രസിഡൻറ് പി.കെ അൻവ൪ നഹ, ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറ൪ ടി.പി മഹ്മൂദ് ഹാജി, സി.എച്ച് സെൻറ൪ ദുബൈ ട്രഷറ൪ പി.കെ ജമാൽ, കോ-ഓ൪ഡിനേറ്റ൪ ഇഖ്ബാൽ അബ്ദുൽ ഹമീദ് തുടങ്ങിയവ൪ വാ൪ത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
