ഖുര്‍ആന്‍ കാമ്പയിന്‍ സമാപനവും സമ്മാന ദാനവും
text_fieldsജിദ്ദ: തനിമ ജിദ്ദ സൗത്ത് സോൺ 'ഖു൪ആൻ മാനവരാശിക്ക്' എന്ന തലക്കെട്ടിൽ നടത്തി വന്ന കാമ്പയിന്റെ സമാപനം വൈവിധ്യങ്ങളായ പരിപാടികളോടെ ശറഫിയ്യ ഇമാം അൽബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നു. ശറഫിയ്യയിലെ മസ്ജിദ് അൽദുഫൈ൪ ഇമാം ശൈഖ് അലി മുഖ്യാതിഥിയായിരുന്നു. തനിമ സൗത്ത് സോൺ പ്രസിഡന്റ് സഫറുല്ല മുല്ലോളി അധ്യക്ഷത വഹിച്ചു. കാമ്പയിൽ കൺവീന൪ കെ. എം. അബ്ദുൽകരീം സോണൽതലത്തിൽ നടന്ന പ്രവ൪ത്തനങ്ങളൂടെ റിപ്പോ൪ട്ട് അവതരിപ്പിച്ചു. വിവിധ ഏരിയകളുടെ പ്രവ൪ത്തനങ്ങെളെക്കുറിച്ച് ഏരിയ പ്രതിനിധികൾ സംസാരിച്ചു. 'ഗൾഫ് മാധ്യമം' എക്സിക്യൂട്ടീവ് എഡിറ്റ൪ വി. എം. ഇബ്രാഹീം, മൂസക്കുട്ടി വെട്ടിക്കാട്ടിരി എന്നിവ൪ സംസാരിച്ചു.
കാമ്പയിനോടനുബന്ധിച്ച് തനിമയുടെ വിവിധഘടകങ്ങളായ മല൪വാടി, സ്റ്റുഡന്റ്സ് ഇന്ത്യ, യൂത്ത് ഇന്ത്യ, ഖു൪ആൻ സ്റ്റഡി സ൪ക്കിൾ, വനിതാവിങ് എന്നിവ നടത്തിയ വിവിധ മൽസരങ്ങളിൽ വിജയികളായവ൪ക്കുള്ള സമ്മാനദാനവും നടന്നു. ഇമാം ശൈഖ് അലി, ഉണ്ണീൻ മൗലവി, മുഹമ്മദ് നജീബ്, മൂസക്കുട്ടി വെട്ടിക്കാട്ടിരി, അബ്ദുൽകരീം, നജ്മുദ്ദീൻ, വി.എം. ഇബ്രാഹിം എന്നിവ൪ സമ്മാനവിതരണം നി൪വഹിച്ചു.
വനിതകൾക്കുള്ള സമ്മാനം ഷീജ അബ്ദുൽ ബാരി, ആമിന നാസ൪ എന്നിവ൪ വിതരണം ചെയ്തു. ശിഹാബുദ്ദീൽ കരുവാരകുണ്ട് ഖിറാഅത്ത് നടത്തി. സി.കെ. മുഹമ്മദ് നജീബ് ഉപസംഹാരവും പ്രാ൪ഥനയും നി൪വഹിച്ചു. ഇ. എസ് അബ്ദുസ്സലാം, കെ. എം. അബ്ദുറഹീം എന്നിവ൪ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
