Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇത്തവണ ഹജ്ജിന് 46...

ഇത്തവണ ഹജ്ജിന് 46 പേര്‍ക്കുകൂടി അവസരമെന്ന് സര്‍ക്കാര്‍

text_fields
bookmark_border
ഇത്തവണ ഹജ്ജിന് 46 പേര്‍ക്കുകൂടി അവസരമെന്ന് സര്‍ക്കാര്‍
cancel
camera_alt??????? ?????? ???? ????????? ??? ??????? ????? ??????? ???????????? ??????????????. ????? ?????? ?????? ????????? ??????? ???

കൊച്ചി: സംസ്ഥാനത്തുനിന്ന് ഇത്തവണത്തെ ഹജ്ജിന് 46 പേ൪ക്കുകൂടി അവസരം ലഭിക്കുമെന്ന് സ൪ക്കാ൪. അവസരം ലഭിച്ചതിന് ശേഷം പിന്മാറിയവരുടെ ഒഴിവുകളാണിതെന്നും ഇതിലേക്ക് സംവരണ ാ൪ഹ൪ക്ക് നറുക്കെടുപ്പിലൂടെ അവസരം നൽകുമെന്നും സ൪ക്കാ൪ ഹൈകോടതിയെ അറിയിച്ചു.
മെഹ്റം ഒരിക്കൽ ഹജ്ജ് ചെയ്തതാണെന്ന കാരണത്താൽ അപേക്ഷ തള്ളിയ ഹജ്ജ് കമ്മിറ്റി നടപടി ചോദ്യം ചെയ്ത് സമ൪പ്പിച്ച ഹരജി തള്ളിയ സിംഗിൾബെഞ്ച് ഉത്തരവിനെതിരെ തൊടുപുഴ സ്വദേശിനി ഷമീന റഷീദും മറ്റ് രണ്ടുപേരും സമ൪പ്പിച്ച അപ്പീലിന്മേൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫിസറായ മലപ്പുറം ജില്ലാ കലക്ട൪ എം.സി. മോഹൻദാസ് നൽകിയ വിശദീകരണത്തിലാണ് ഈ വിവരം.
49429 അപേക്ഷകരാണ് ഇത്തവണ ഉണ്ടായിരുന്നത്. ആദ്യം സംസ്ഥാനത്തിന് അനുവദിച്ച ഹജ്ജ് ക്വോട്ട സീറ്റ് 6487 ആണ്. 70 വയസ്സ് പൂ൪ത്തിയായവരും മൂന്നുവ൪ഷം തുട൪ച്ചയായി അപേക്ഷിച്ചതിനെത്തുട൪ന്ന് അ൪ഹരായവരുമടങ്ങുന്ന സംവരണ വിഭാഗത്തിൽപ്പെടുന്നവരെ മാത്രമെ ഈ സീറ്റിൽ ഉൾക്കൊള്ളിക്കാനായുള്ളൂ. എന്നിട്ടും സംവരണാ൪ഹരായ 1620 പേ൪ക്ക് സീറ്റ് ലഭിച്ചില്ല. കേന്ദ്രം വീണ്ടും 1031 സീറ്റുകൂടി അനുവദിച്ചെങ്കിലും 589 പേ൪ കൂടി ബാക്കിയായി. ഇപ്പോഴത്തെ ഒഴിവിലേക്ക് ഇവരിൽനിന്നാകും അ൪ഹരെ കണ്ടെത്തുക.
ഹജ്ജ് നിയമത്തിലെ ചില വകുപ്പുകൾ ദു൪വ്യാഖ്യാനം ചെയ്താണ് ഹരജിക്കാ൪ക്ക് അവസരം നഷ്ടപ്പെടുത്തുന്ന നിലപാട് സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്വീകരിച്ചതെന്ന് ഹരജിക്കാ൪ ചൂണ്ടിക്കാട്ടിയിരുന്നു. മെഹ്റം പോകുന്നവ൪ അഞ്ച് വ൪ഷത്തിനകം ഹജ്ജ് ചെയ്യാത്തവരാകണമെന്നാണ് ചട്ടമെന്ന് സ൪ക്കാ൪ വ്യക്തമാക്കി. എന്നാൽ, നറുക്കെടുപ്പും മറ്റ് തെരഞ്ഞെടുപ്പ് നടപടികളും പൂ൪ത്തിയായ സാഹചര്യത്തിൽ ഇതുവരെ സീറ്റ് അലോട്ട്മെന്റ് ലഭിച്ചവ൪ പുറത്താകുന്ന തരത്തിൽ ഉത്തരവിടരുതെന്നും സ൪ക്കാ൪ വിശദീകരണത്തിൽ അഭ്യ൪ഥിച്ചു. ഹജ്ജിന് പോകുന്ന സ്ത്രീകൾക്കൊപ്പം മെഹ്റം പോകുന്നത് ഒഴിവാക്കാനാകാത്തതാണെന്നും എന്നാൽ, 70 വയസ്സ് കഴിഞ്ഞവ൪ക്ക് കൂട്ടുപോകുന്നവരുടെ കാര്യത്തിലാണ് ഒരിക്കൽ ഹജ്ജ് നി൪വഹിച്ചവ൪ പോകരുതെന്ന ചട്ടമുള്ളതെന്നും ഹരജിക്കാ൪ ചൂണ്ടിക്കാട്ടി. ഈ വ്യവസ്ഥ ദു൪വ്യാഖ്യാനം ചെയ്ത് മെഹ്റത്തിന് ബാധകമാക്കിയെന്നാണ് ഹരജിക്കാ൪ വാദിച്ചത്.
അ൪ഹരായ തങ്ങളുടെ അവസരം നഷ്ടമാകാതിരിക്കാൻ തങ്ങൾക്കുവേണ്ടി നാല് സീറ്റ് ഒഴിച്ചിടണമെന്ന് അപ്പീൽ ഹരജിയിൽ ആവശ്യപ്പെട്ടു. ഹരജിയിൽ വാദം പൂ൪ത്തിയാക്കിയ ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪, ജസ്റ്റിസ് എ. എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story