Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതയ്ബു വിരമിച്ചു, ഇനി...

തയ്ബു വിരമിച്ചു, ഇനി ദൈവമാര്‍ഗത്തില്‍

text_fields
bookmark_border
തയ്ബു വിരമിച്ചു, ഇനി ദൈവമാര്‍ഗത്തില്‍
cancel

ഹരാരെ: മുൻ സിംബാബ്വെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തതേന്ദ തയ്ബു അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 11 വ൪ഷം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് അപ്രതീക്ഷിതമായി വിരാമമിട്ടത്. ശിഷ്ട ജീവിതം മതപരമായ പ്രവ൪ത്തനങ്ങൾക്ക് മാറ്റിവെക്കാനാണ് വിക്കറ്റ് കീപ്പ൪ ബാറ്റ്സ്മാനായ തയ്ബുവിന്റെ തീരുമാനം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റൻ എന്ന ബഹുമതി തയ്ബുവിന്റെ പേരിലാണ്.
രാജ്യത്തിനായി കളിക്കാൻ സാധിച്ചത് ഭാഗ്യവും അഭിമാനവുമായി കണക്കാക്കുന്നു. തന്റെ സേവനം ഇനി ദൈവ സന്നിധിയിലാണെന്നും മതപരമായ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കലാണ് ലക്ഷ്യമെന്നും വിരമിക്കൽ പ്രഖ്യാപനം നടത്തവേ തയ്ബു പറഞ്ഞു.
2004ൽ 21ാമത്തെ വയസ്സിലാണ് സിംബാബ്വെ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തയ്ബു ചുമതലേയേൽക്കുന്നത്. 2001ൽ ആൻഡി ഫ്ളവറിന് പിൻഗാമിയായിട്ടാണ് തയ്ബു എന്ന വിക്കറ്റ് കീപ്പ൪ ബാറ്റ്സ്മാൻ സിംബാബ്വെ ടീമിലെത്തുന്നത്. സിംബാബ്വെക്കായി 28 ടെസ്റ്റുകളിലും 150 ഏകദിനങ്ങളിലും 29കാരനായ തയ്ബു കളിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story