Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജ്വല്ലറി ഉടമയെ...

ജ്വല്ലറി ഉടമയെ വെട്ടിവീഴ്ത്തി 100 പവന്‍ കവര്‍ന്ന കേസ്: മുഖ്യപ്രതി ഏഴു വര്‍ഷത്തിനുശേഷം പിടിയില്‍

text_fields
bookmark_border
ജ്വല്ലറി ഉടമയെ വെട്ടിവീഴ്ത്തി 100 പവന്‍ കവര്‍ന്ന കേസ്: മുഖ്യപ്രതി ഏഴു വര്‍ഷത്തിനുശേഷം പിടിയില്‍
cancel

മലപ്പുറം: ജ്വല്ലറി ഉടമയെ വെട്ടിവീഴ്ത്തി 100 പവൻ സ്വ൪ണാഭരണം കവ൪ന്ന കേസിലെ മുഖ്യപ്രതിയെ ഏഴു വ൪ഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. മമ്പാട് സ്വദേശി ചെമ്പകശ്ശേരി വീട്ടിൽ ബിജു എന്ന ജിമ്മി ജോസഫിനെയാണ് (38) തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട് ജില്ലയിലെ മുക്കത്തുനിന്ന് അറസ്റ്റ് ചെയ്തത്.
2005 മാ൪ച്ച് 25നാണ് കേസിനാസ്പദമായ സംഭവം. മക്കരപ്പറമ്പിലെ 'അക്ബ൪' ജ്വല്ലറി ഉടമ കിഴക്കേ കരുവാട്ടിൽ മുഹമ്മദ് കട പൂട്ടി രാത്രി വീട്ടിലേക്ക് മടങ്ങവെ വ്യാജ നമ്പ൪ പ്ലേറ്റ് വെച്ച ബൈക്കിലെത്തിയ ജിമ്മി ജോസഫ് ഉൾപ്പെടെ മൂന്നംഗ സംഘം വടക്കാങ്ങരയിൽ വെച്ച് മുഹമ്മദിന്റെ തലക്ക് വടിവാൾകൊണ്ട് വെട്ടിപരിക്കേൽപ്പിച്ച് ബാഗിലുണ്ടായിരുന്ന 100 പവനുമായി കടന്നുകളയുകയായിരുന്നു. വ൪ഷങ്ങൾ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് വിവരം ലഭിക്കാത്തതിനെതുട൪ന്ന് രണ്ടു തവണ കോടതി എഴുതിത്തള്ളിയ കേസിൽ അന്യായക്കാരൻ വീണ്ടും പരാതി നൽകിയതിനെത്തുട൪ന്ന് മലപ്പുറം സി.ഐ ടി.ബി. വിജയന്റെ നേതൃത്വത്തിൽ പുനരന്വേഷണം നടത്തുകയായിരുന്നു.
വിവിധ കേസുകളിൽ പൊലീസ് പിടിച്ച ജിമ്മി ജോസഫിനെ സംശയമുണ്ടെന്ന് മുഹമ്മദ് സി.ഐക്ക് മൊഴി നൽകിയതോടെയാണ് കേസന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്. തുട൪ന്ന് ജിമ്മിയുടെ പഴയകാല പ്രവ൪ത്തനങ്ങൾ വിലയിരുത്തി അന്വേഷണം നടത്തിയതോടെയാണ് കേസിലെ പ്രധാനി ഇയാളാണെന്ന് വ്യക്തമായത്.
കവ൪ച്ചാസമയത്ത് ബൈക്കിൽ ഒപ്പമുണ്ടായിരുന്നത് ബംഗളൂരു, വെല്ലൂ൪ സ്വദേശികളാണെന്നും തദ്ദേശവാസിയായ ഒരാളുടെ സഹായത്തോടെയാണ് കവ൪ച്ച ആസൂത്രണം ചെയ്തതെന്നും പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. കവ൪ച്ച മുതൽ നാലുപേരും തുല്യമായി പങ്കിട്ടെടുക്കുകയായിരുന്നു. ജിമ്മിക്ക് ലഭിച്ച പങ്ക് മലപ്പുറം ജില്ലയിലെ വിവിധയാളുകൾക്കാണ് വിറ്റത്. കള്ളനോട്ടിടപാട് നടത്തിയതിനും കള്ളത്തോക്ക് കൈവശം സൂക്ഷിച്ചതിനും ജിമ്മി നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ജയിലിലെ സഹതടവുകാരാണ് സ്വ൪ണ കവ൪ച്ചക്ക് ഒപ്പമുണ്ടായിരുന്ന ബംഗളൂരു, വെല്ലൂ൪ സ്വദേശികളെന്നാണ് പൊലീസ് നിഗമനം.
പ്രതിയെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story