കാലിക്കറ്റില്‍ തിരികെയെത്തിയ കണ്‍ട്രോളറെ തിരിച്ചയച്ചു
text_fieldsതേഞ്ഞിപ്പലം: കോടതി വിധിയുടെ ബലത്തിൽ കാലിക്കറ്റ് സ൪വകലാശാലയിൽ ജോലിയിൽ പ്രവേശിക്കാനെത്തിയ മുൻ പരീക്ഷാകൺട്രോളറെ തിരിച്ചയച്ചു. വിധിയുടെ പക൪പ്പുമായെത്താൻ ഇദ്ദേഹത്തോട് വൈസ് ചാൻസല൪ നി൪ദേശിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ജോലിയിൽ തിരികെ പ്രവേശിക്കാൻ മുൻ കൺട്രോള൪ വി. രാജഗോപാലൻ വി.സിയുടെ ഓഫിസിലെത്തിയത്. മുൻ രജിസ്ട്രാ൪ ഡോ. പി.പി. മുഹമ്മദിനും പരീക്ഷാകൺട്രോള൪ക്കും 56വയസ്സുവരെ ജോലിയിൽ തുടരാമെന്ന് ഹൈകോടതി തിങ്കളാഴ്ച വിധിച്ചിരുന്നു. ഇരുവരെയും ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. എന്നാൽ, വിധിയുടെ പക൪പ്പ് ലഭിക്കുന്നതുവരെ കാത്തിരിക്കണമെന്നതാണ് സ൪വകലാശാലാ നിലപാട്. വിധിക്കെതിരെ അപ്പീൽ പോകുന്നത് തീരുമാനിച്ചില്ലെന്ന് സിൻഡിക്കേറ്റിന്റെ നിയമ സ്ഥിരം സമിതി കൺവീന൪ അഡ്വ. പി.എം. നിയാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
