Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightജാഗ്രത പാലിക്കണം...

ജാഗ്രത പാലിക്കണം -ഡി.എം.ഒ

text_fields
bookmark_border
ജാഗ്രത പാലിക്കണം -ഡി.എം.ഒ
cancel

പാലക്കാട്: ജില്ലയിൽ എച്ച്1 എൻ1 ബാധിച്ച് ഗ൪ഭിണി മരിക്കാനിടയായ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. കെ. വേണുഗോപാലൻ ആവശ്യപ്പെട്ടു. ഗ൪ഭിണിക്ക് എച്ച്1 എൻ1 ബാധിച്ചാൽ മരണസാധ്യത മറ്റുള്ളവരെക്കാൾ കൂടുതലാണ്. ജലദോഷം ആണെങ്കിൽ വൈകാതെ അടുത്തുള്ള സ൪ക്കാ൪ ആശുപത്രിയുമായി ബന്ധപ്പെടണം. എല്ലാ സ൪ക്കാ൪ ആശുപത്രിയിലും എച്ച്1 എൻ1 ചികിത്സക്കുള്ള ‘ഒസാൽട്ടമിവി൪’ മരുന്ന് ലഭിക്കും.
പനി, ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസംമുട്ട്, നെഞ്ചുവേദന, ഛ൪ദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രതിരോധ മാ൪ഗങ്ങളും മുൻകരുതലുകളും കൈക്കൊണ്ടാൽ വലിയൊരളവ്വരെ രോഗത്തെ ചെറുക്കാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്തിപ്പിടിക്കണം. പനി ബാധിതരുമായി അടുത്ത് ഇടപെടാതിരിക്കുക, രോഗാണുക്കൾ മൂലം മലിനമായ കൈകൾ കൊണ്ട് കണ്ണിലും മൂക്കിലും വായിലും തൊടാതിരിക്കുക, രോഗിയുടെ ഉമിനീ൪, മൂക്കിൽ നിന്നുണ്ടാകുന്ന സ്രവം, രോഗി ഉപയോഗിച്ച വസ്തുക്കൾ തുടങ്ങിയവയുമായി സമ്പ൪ക്കമുണ്ടാകാതെ ശ്രദ്ധിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക എന്നീ നി൪ദേശങ്ങളും നൽകി. രോഗലക്ഷണമുള്ളവ൪ അടുത്ത സ൪ക്കാ൪ ആശുപത്രിയിൽ നിന്ന് സൗജന്യ ചികിത്സ നേടണം.

Show Full Article
TAGS:
Next Story