അക്ഷയ സംരംഭകര്‍ക്ക് സര്‍ക്കാര്‍ സ്റ്റേ മറികടന്ന് ജപ്തിയും അറസ്റ്റ് വാറന്‍റും
text_fieldsമലപ്പുറം: ജപ്തി നടപടി താൽക്കാലികമായി നി൪ത്തി റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടും കടക്കെണിയിലായ അക്ഷയ സംരംഭക൪ക്ക് നേരെ ബാങ്കുകൾ ജപ്തി നടപടികളും അറസ്റ്റ് നീക്കവുമായി മുന്നോട്ട്.
ജില്ലയിലെ 166 സംരംഭക൪ക്കെതിരെയാണ് ബാങ്കുകൾ നടപടി തുടരുന്നത്. അക്ഷയ സംരംഭകരുടെ പ്രശ്നത്തിൽ സ൪ക്കാ൪ അന്തിമ തീരുമാനമെടുക്കുന്നത് വരെ ജപ്തി നടപടി നി൪ത്താൻ കഴിഞ്ഞ മാ൪ച്ച് മൂന്നിനാണ് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസവും കരുവാരകുണ്ടിലെ രണ്ട് സംരംഭക൪ക്ക് നേരെ ജപ്തി നടപടി സ്വീകരിക്കാൻ വില്ളേജ് അധികൃതരുടെ സഹായത്തോടെ ബാങ്കുകൾ നീക്കം നടത്തി. ജപ്തി നടപടിക്ക് വിധേയനാകുന്നയാൾ കടക്കെണിയിലായ അക്ഷയ സംരംഭകനാണെന്ന് ഡെപ്യൂട്ടി കലക്ട൪ സാക്ഷ്യപ്പെടുത്തി നടപടി പാടില്ളെന്ന് നി൪ദേശിച്ചതിനെ തുട൪ന്നാണ് വില്ളേജ് അധികൃത൪ പിൻവാങ്ങിയത്. എസ്.എം.ജി.ബി ഉൾപ്പെടെ ബാങ്കുകൾ അക്ഷയ സംരംഭക൪ക്കെതിരെ കോടതിയെ സമീപിച്ച് അറസ്റ്റ് വാറൻറ് പുറപ്പെടുവിക്കുന്ന നടപടിയും തുടങ്ങിയിട്ടുണ്ട്. ബാങ്കുകളുടെ നടപടി സ൪ക്കാ൪ ഉത്തരവിനെ പരസ്യമായി വെല്ലുവിളിക്കുന്നതാണെന്ന് അക്ഷയ സംരംഭക൪ പറയുന്നു.
സംരംഭകരെ സഹായിക്കാൻ സ൪ക്കാ൪ നേരത്തെ ഒറ്റത്തവണ തീ൪പ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
ഇപ്രകാരം എടുത്ത വായ്പയുടെ പിഴയും പിഴപ്പലിശയും കുടിശ്ശികയായ മുതലിൻെറ 25 ശതമാനം തുകയും ബാങ്ക് എഴുതിത്തള്ളുകയും ചെയ്യും. ബാക്കിവരുന്ന 75 ശതമാനം മുതലിൽ 37.5 ശതമാനം സംരംഭകനും അത്രതന്നെ സ൪ക്കാറും അടച്ച് തീ൪ക്കുന്നതായിരുന്നു പദ്ധതി. സംരംഭകൻ വിഹിതം അടച്ചാൽ മാത്രമേ സ൪ക്കാ൪ വിഹിതം അടക്കുമായിരുന്നുള്ളൂ.
2011 മാ൪ച്ച് 31ന് അവസാനിച്ച പദ്ധതി പ്രകാരം 99 സംരംഭക൪ വിഹിതം അടച്ച് നടപടികൾ ഒഴിവാക്കി. ബാക്കി 166 പേ൪ക്ക് ഭാരിച്ച തുക അടയ്ക്കാനായില്ല. ഇവ൪ക്കെതിരെയാണ് ഇപ്പോഴും നടപടി തുടരുന്നത്.
അതിനിടെ, സംരംഭകരുടെ കടം പൂ൪ണമായി ഏറ്റെടുക്കാൻ സ൪ക്കാ൪ തലത്തിൽ നടപടി തുടങ്ങിയതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
