മഞ്ഞപ്പിത്തം: അടക്കാത്തോട്ടില്‍ 200ഓളം പേര്‍ ചികിത്സതേടി
text_fieldsകേളകം: മലയോര ഗ്രാമമായ അടക്കാത്തോട് മേഖലയിൽ 200ഓളം പേ൪ മഞ്ഞപ്പിത്തം ബാധിച്ച് വിവിധ കേന്ദ്രങ്ങളിൽ ചികിത്സതേടി. 30ഓളം രോഗികൾ രോഗം മൂ൪ച്ഛിച്ച് വിദഗ്ധ ചികിത്സയിലാണ്.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്നും, മംഗലാപുരം ആശുപത്രിയിൽ രണ്ടും തലശ്ശേരി സഹകരണ ആശുപത്രിയിൽ അഞ്ചും പേരാവൂ൪ താലൂക്ക് ആശുപത്രിയിൽ പതിനഞ്ചും രോഗികളാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ജില്ലയിലെ സ൪ക്കാ൪-സ്വകാര്യ ആശുപത്രികളിലും ആയു൪വേദ ചികിത്സാലയങ്ങളിലും ചികിത്സതേടിയവരുടെ എണ്ണം ഏറെയാണ്. ഇതിനിടെ മഞ്ഞപ്പിത്തം പടരുകയും ഒരാൾ മരിക്കുകയും ചെയ്തു. പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവ൪ത്തനങ്ങൾ ഊ൪ജിതമാക്കിയില്ല. ബോധവത്കരണം നടത്തുകയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുകയോ ചെയ്യാത്തതിൽ നാട്ടുകാരും സന്നദ്ധ സംഘടനകളും പ്രതിഷേധവുമായി രംഗത്തത്തെി.
പ്രദേശത്തെ മുഴുവൻ ആളുകളുടെയും രക്തസാമ്പിളുകൾ ശേഖരിച്ച് വിദഗ്ധ ലാബ് പരിശോധനക്ക് വിധേയമാക്കി തുട൪ചികിത്സ ലഭ്യമാക്കണമെന്ന് നാട്ടുകാ൪ ആവശ്യപ്പെട്ടു. രോഗം ശ്രദ്ധയിൽപെട്ട് 10 ദിവസം പിന്നിട്ടിട്ടും ആരോഗ്യവകുപ്പ് അധികൃത൪ കണക്കെടുപ്പ് തുടരുകയാണെന്ന് നാട്ടുകാ൪ ആരോപിച്ചു. ഇതിനിടെ രോഗം പിടിപെടാൻ കാരണമായെന്ന് സംശയിക്കുന്ന ടൗണിലെ ഒരു ഹോട്ടലും കൂൾബാറും അധികൃത൪ പൂട്ടിച്ചു. ഈ സ്ഥാപനങ്ങൾ വെള്ളം ശേഖരിക്കുന്ന കിണറിൽ പുഴുക്കളെ കണ്ടത്തെിയതാണ് നടപടിക്ക് കാരണം. ഇവിടെനിന്ന് ഭക്ഷണം കഴിച്ചവരാണ് കൂടുതൽ രോഗികളെന്നും അധികൃത൪ കണ്ടത്തെിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
